മണ്ണാര്‍ക്കാട്: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ട് വന്ന 1:30, 1:35 അധ്യാപ ക വിദ്യാര്‍ത്ഥി അനുപാതം അട്ടിമറിച്ച് 2016 മുതല്‍ നിയമന നിരോ ധനം നടപ്പാക്കിയ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടി അവസാനിപ്പിച്ച് മുഴുവന്‍ അധ്യാപകര്‍ക്കും നിയമനാംഗീകാരം നല്‍കണമെന്നതു ള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെപിഎസ്ടിഎ മണ്ണാര്‍ ക്കാട് ഉപജില്ല വിദ്യാഭ്യാസ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. സംസ്ഥാന എക്‌സി.അഗം വി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഉപ ജില്ലാ പ്രസിഡന്റ് വി നൗഷാദ് ബാബു അധ്യക്ഷനായി.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ മുഹമ്മദാലി,പികെ അബ്ബാസ്,റവന്യു ജില്ലാ നേതാക്കളായ മനോജ് ചന്ദ്രന്‍,ബിജു ജോസ്,ഡോ.എന്‍.വി. ജയരാജന്‍,ആര്‍ ജയമോഹന്‍,ജോക്കബ്ബ് മത്തായി,ഹബീബുള്ള അന്‍സാരി,പി സുധീര്‍,ഷിജി തോമസ്,ഉപജില്ലാ സെക്രട്ടറി സജീവ് ജോര്‍ജ്ജ്,ട്രഷറര്‍ യുകെ ബഷീര്‍,നൗഫല്‍ താളിയില്‍ വി ദീപക്, ഷിഹാബ് കുന്നത്ത്,എം.ഷാഹിദ് എന്നിവര്‍ സംസാരിച്ചു.ഗവ. പ്രൈമറി വിദ്യാലയങ്ങളില്‍ ഹെഡ്മാസ്റ്റര്‍ നിയമനം നടത്തുക, ദേശീയ വിദ്യാഭ്യാസ നയത്തിലെ പ്രതിലോമ നടപടികള്‍ അവസാ നിപ്പിക്കുക, അനുപാതത്തില്‍ മാറ്റം വരുത്തി അധ്യാപക തസ്തികക ള്‍ ഇല്ലാതാക്കാനുള്ള നീക്കം ഉപേക്ഷിക്കുക,പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ.