ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സബ്സിഡി സ്‌കീമില്‍ സൗരോര്‍ജ്ജ നിലയം സ്ഥാപിക്കുന്നതിന് അപേക്ഷിക്കാം. താത്പര്യമുള്ളവ ര്‍ www.buymysun.com ല്‍ രജിസ്റ്റര്‍ ചെയ്ത് രേഖകള്‍ സമര്‍പ്പിക്കണം. ആദ്യ മൂന്ന് കിലോവാട്ടിന് 40 ശതമാനം സബ്സിഡിയും അധികമായി വരുന്ന 10 കിലോവാട്ട് വരെയുള്ള നിലയങ്ങള്‍ക്ക് ഓരോ കിലോവാ ട്ടിനും 20 ശതമാനം സബ്സിഡിയും ലഭിക്കും. മുന്‍ഗണനാടിസ്ഥാന ത്തില്‍ സാധ്യതാ പഠനം നടത്തിയാകും നിലയങ്ങള്‍ സ്ഥാപിക്കുക. ആവശ്യമായ വൈദ്യുതി ഉപയോഗിച്ചതിന് ശേഷം അധിക വൈദ്യു തി ശൃംഖലയിലേക്ക് നല്‍കുന്നതിലൂടെ വൈദ്യുതി ബില്ലില്‍ ഗണ്യ മായ കുറവ് വരുത്താനാകുമെന്നതാണ് ഓണ്‍ഗ്രിഡ് സൗരവൈദ്യുത നിലയങ്ങളുടെ പ്രത്യേകത. കൂടുതല്‍ വിവരങ്ങള്‍ക്ക് www.buymysun.com, ഫോണ്‍ – 1800 425 1803.