മണ്ണാര്‍ക്കാട് :ജില്ലയില്‍ 29 സ്‌കൂളുകള്‍ക്ക് കൂടി ഒരു കോടി രൂപ വീതം കിഫ്ബിയില്‍ നിന്നും 29 കോടി രൂപയുടെ നിര്‍മ്മാണപ്ര വ ര്‍ത്തനങ്ങള്‍ക്ക് അനുമതിയായി. സ്‌കൂളുകളുടെ തറക്കല്ലിടല്‍ നാളെ ഉ്ച്ച തിരിഞ്ഞ് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ ലൈനായി നിര്‍വഹിക്കും. ‘കില’ യാണ് നിര്‍വഹണ ഏജന്‍സി. നേര ത്തെ ഭരണാനുമതി ലഭിച്ച 36 സ്‌കൂളുകളില്‍ 29 എണ്ണത്തിനാണ് ഇപ്പോള്‍ കിഫ്ബി അംഗീകാരത്തോടെ ടെന്‍ഡര്‍ ആയത്.നിലവില്‍ ജില്ലയില്‍ മികവിന്റെ കേന്ദ്രമായി കിഫ്ബി 5 കോടി ഫണ്ടില്‍ നിര്‍മ്മിക്കുന്ന 12 സ്‌കൂളുകളും ,3 കോടി രൂപ ഫണ്ടില്‍ നിമ്മിക്കുന്ന 10 സ്‌കൂളുകളും പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെട്ട 26 സ്‌കൂളുകളും നിര്‍മ്മാ ണം നടക്കുന്നുണ്ട്. കൂടാതെ 3 കോടി ചെലവില്‍ 25 വിദ്യാലയങ്ങളു ടെ ഡിപിആര്‍ തയ്യാറായി വരുന്നു. ഇന്‍കെല്‍ ആണ് നിര്‍മ്മാണ ഏജന്‍സി.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ലഭിച്ച സ്‌കൂളുകള്‍
തരൂര്‍ മണ്ഡലത്തിലെ ജി.എച്ച്.എസ്.എസ്.കല്ലിങ്കല്‍പ്പാടം, ജി.എച്ച്. എസ്. ബമ്മണ്ണൂര്‍, ആലത്തൂര്‍ മണ്ഡലത്തിലുള്‍പ്പെട്ട ജി.എച്ച്.എസ്. മുടപ്പല്ലൂര്‍, ജി.എച്ച്.എസ്. കുനിശ്ശേരി, ജി.യു.പി സ്‌കൂള്‍ പുതിയങ്കം, ജി.എച്ച്.എസ്.എസ്. തേങ്കുറിശ്ശി, ചിറ്റൂര്‍ നിയോജക മണ്ഡലത്തിലെ ജി.ബി.യു.പി സ്‌കൂള്‍ തത്തമംഗലം, ജി.യു.പി. സ്‌കൂള്‍ കൊഴിഞ്ഞാ മ്പാറ, ബി.ജി.എച്ച്.എസ്.എസ്. വണ്ണാമട, ജി.എച്ച്.എസ്.എസ്. നന്ദി യോട്, ജി.യു.പി.സ്‌കൂള്‍ നല്ലേപ്പിള്ളി, ജി.യു.പി.സ്‌കൂള്‍ തത്ത മംഗ ലം, കോങ്ങാട് മണ്ഡലത്തിലുള്‍പ്പെട്ട ജി.യു.പി. സ്‌കൂള്‍ കരിമ്പ, ജി.യു.പി. സ്‌കൂള്‍ എടത്തറ, ഒറ്റപ്പാലം മണ്ഡലത്തിലെ ജി.എച്ച്.എസ്. എസ് മുന്നൂര്‍ക്കോട്, ജി.യു.പി സ്‌കൂള്‍ കടമ്പഴിപ്പുറം, ജി.എച്ച്.എസ്. മാണിക്കപ്പറമ്പ,് ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലുള്‍പ്പെട്ട ജി.എച്ച്.എസ്. എസ്. മാരായമംഗലം. മലമ്പുഴ മണ്ഡലത്തിലെ സി.ബി.കെ.എം. ജി.എച്ച്.എസ്.എസ്. പുതുപ്പരിയാരം. ജി.എച്ച്.എസ്. ഉമ്മിണി, മണ്ണാ ര്‍ക്കാട് മണ്ഡലത്തിലെ ജി.യു.പി സ്‌കൂള്‍ ചളവ, ജി.എച്ച്.എസ്. നെച്ചുള്ളി തൃത്താല മണ്ഡലത്തിലെ ജി.എച്ച്.എസ്. കൊടുമുണ്ട, ജി.എച്ച്.എസ്. നാഗലശ്ശേരി, ജി.എല്‍.പി സ്‌കൂള്‍ വട്ടേനാട്, പട്ടാമ്പി മണ്ഡലത്തിലെ ജി.എച്ച്.എസ്.എസ്. വല്ലപ്പുഴ, ജി.എച്ച്.എസ്. വിളയൂര്‍,
ജി.എച്ച്.എസ്.എസ് കൊടുമുണ്ട, ജി.യു.പി. സ്‌കൂള്‍ നരിപ്പറമ്പ്