അലനല്ലൂര്‍: ടൗണില്‍ ആശുപത്രിപടിക്ക് സമീപം പാതയോരത്തുള്ള മരത്തിന്റെ വലിയ കൊമ്പ് പൊട്ടി റോഡിന് കുറുകെ വീണ് ഗതാ ഗതം തടസ്സപ്പെട്ടു.കുമരംപുത്തൂര്‍ പാണ്ടിക്കാട് സംസ്ഥാന പാതയോ രത്ത് കെ എസ് ഇ ബി ഓഫീസിന് സമീപത്തുള്ള മുത്തശ്ശി പ്ലാവി ന്റെ വലിയ ശിഖരമാണ് പൊട്ടി വീണത്.ഇന്ന് രാവിലെ 9.30 ഓടെ യായിരുന്നു സംഭവം.ആളപായമില്ല.

വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വട്ടമ്പലത്ത് നിന്നും ഫയ ര്‍ഫോഴ്‌സ് എത്തി മരം മുറിച്ച് നീക്കി 10.30 ഓടെ ഗതാഗതം പുന: സ്ഥാപിച്ചു.മണ്ണാര്‍ക്കാട് ഫയര്‍ ആന്‍ഡ് റെസ്‌ക്യു അസി. സ്റ്റേ ഷന്‍ ഓഫീസര്‍ എകെ ഗോവിന്ദന്‍കുട്ടി,സിനീയര്‍ ഫയര്‍ ഓഫീസര്‍ സി മനോജ്,ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍മാരായ സന്തോഷ്, കൃഷ്ണദാസ്,അനില്‍കുമാര്‍,ഡ്രൈവര്‍ മനോജ് എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലത്തെത്തി മരംമുറിച്ച് നീക്കിയത്.

കാലപ്പഴക്കം പേറുന്ന മരത്തിന്റെ വലിയ കൊമ്പ് റോഡിലേക്ക് ചാഞ്ഞ് നിന്നിരുന്നത് അപകട ഭീഷണി ഉയര്‍ത്തിയിരുന്നു.ഏത് നിമിഷവും പൊട്ടി വീഴുമെന്ന നിലയിലായിരുന്നു മരക്കൊമ്പ് റോഡിലേക്ക് ചാഞ്ഞ് നിന്നിരുന്നത്.ഇതേ തുടര്‍ന്ന് മരം മുറിച്ച് മാറ്റി അപകട ഭീതി ഒഴിവാക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. മരക്കൊ മ്പ് പൊട്ടി വീഴുന്ന സമയത്ത് വാഹനങ്ങള്‍ കടന്ന് പോകാതിരുന്ന തിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.