മണ്ണാര്‍ക്കാട്:ഓടിക്കൊണ്ടിരുന്ന ചരക്ക് ലോറിയ്ക്ക് തീപിടിച്ചു ലോറിയുടെ മുന്‍ ഭാഗം ഭാഗീകമായി കത്തി നശിച്ചു.മണ്ണാര്‍ക്കാട് വിയ്യക്കുറുശ്ശിക്ക് സമീപം ഇന്ന് പുലര്‍ച്ചെ നാലേ മുക്കാലോടെയാ യിരുന്നു സംഭവം.കോഴിക്കോട് കൊണ്ടോട്ടിയില്‍ സിമന്റ് ലോഡി റക്കി പാലക്കാട്ടേക്ക് വരികയായിരുന്ന ചരക്ക് ലോറിയാലാണ് അഗ്നിബാധയുണ്ടായത്.

ഹെഡ് ലൈറ്റ് പെട്ടെന്ന ഓഫായതിനെ തുടര്‍ന്ന് ഡ്രൈവര്‍ മണ്ണാര്‍ ക്കാട് ആണ്ടിപ്പാടം സ്വദേശി താജുദ്ദീന്‍ ലോറി പാതയോരത്ത് നിര്‍ ത്തുകയായിരുന്നു.അഗ്നിബാധ ശ്രദ്ധയില്‍പ്പെട്ടതോടെ വിവരം ഫയ ര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു.മുന്‍വശത്തെ ക്യാബിനും എഞ്ചിന്റെ ഭാഗവും കത്തുകയും തീ മുന്നിലെ ടയറിലേക്ക് വ്യാപി ക്കുകയും ചെയ്തിരുന്നു.ക്യാബിന് മുകളില്‍ ടാര്‍പായ ഷീറ്റ് മുഴുവനാ യും കത്തി നശിച്ചു.ഡീസല്‍ ടാങ്കിലേക്കും ലോറിയുടെ മറ്റ് ഭാഗങ്ങ ളിലേക്കും തീ പടരുന്നത് ഫയര്‍ഫോഴ്‌സിന്റെ സമയോചിത ഇടപെ ടലിലൂടെ തടുക്കാനായതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

മണ്ണാര്‍ക്കാട് ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്റ്റേഷന്‍ അസി.സ്റ്റേഷന്‍ ഓഫീസര്‍ എകെ ഗോവിന്ദന്‍കുട്ടി,ഗ്രേഡ് അസി. സ്‌റ്റേഷന്‍ ഓഫീ സര്‍മാരായ പി നാസര്‍,എന്‍എന്‍ മുരളി,ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍മാരായ എ.ഫൈസല്‍,സി.സന്ദീപ്,ടി പ്രശാന്ത്,എം സുജി ന്‍,ഡ്രൈവര്‍ മനോജ് എന്നിവരടങ്ങുന്ന സംഘമാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് കരുതു ന്നത്.