മണ്ണാര്‍ക്കാട്:കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ലളിതമായ ചടങ്ങു കളോടെ മണ്ണാര്‍ക്കാട് താലൂക്ക് ആസ്ഥാനത്ത് സ്വാതന്ത്യദിനം ആഘോഷിച്ചു.നഗരസഭ ചെയര്‍പേഴ്‌സണ്‍ എംകെ സുബൈദ ദേശീയ പതാക ഉയര്‍ത്തി.മണ്ണാര്‍ക്കാട് പോലീസ് പതാക വന്ദനം നടത്തി.തഹസില്‍ദാര്‍ ആര്‍ ബാബുരാജ് അധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒപി ഷെരീഫ്,നഗരസഭ കൗണ്‍സിലര്‍ അഫ്‌സല്‍,വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ബാസിത് മുസ്ലിം,ഡെപ്യുട്ടി തഹസില്‍ദാര്‍ വി ചന്ദ്ര ബാബു, ഭൂരേഖ തഹസില്‍ദാര്‍ മുഹമ്മദ് റാഫി,കോവിഡ് മുക്തനായ വ്യക്തി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ഭൂരേഖ തഹസില്‍ദാര്‍ മുഹമ്മദ് റാഫി നന്ദി പറഞ്ഞു.