പാലക്കാട് :ഇന്ത്യയെന്ന സ്വതന്ത്ര ജനാധിപത്യ രാഷ്ട്രം 74-ാംമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ കോവിഡ് പ്രതി സന്ധിയിലും ഇടുക്കിയിലെ ഉരുള്‍പൊട്ടൽ, കരിപ്പൂര്‍ വിമാനാപക ടത്തിലും നാട് ആപത്തില്‍പ്പെട്ടപ്പോള്‍ സഹായഹസ്തവുമായി ഓടി യെത്തിയ കേരള ജനത ലോകത്തിന് മാതൃകയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. കരിപ്പൂര്‍ വിമാനാപകട ത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ച ആരോഗ്യപ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍, പോലീസ്, ഉദ്യോഗസ്ഥർ എന്നിവര്‍ സ്വയം കോവി ഡ് നിരീക്ഷണത്തിന് വിധേയമായി സമൂഹത്തോടുള്ള ഉത്തരവാദി ത്തം നിര്‍വഹിച്ചത് ശ്രദ്ധേയമാണ്. ഈ കരുതലാണ്, കേരള മാതൃക. ഇത് ഓരോ മലയാളിയുടെയും അഭിമാനമാണെന്നും മന്ത്രി പറഞ്ഞു. പാലക്കാട് കോട്ടമൈതാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ ജില്ലാ തല പരിപാടിയില്‍ പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ച ശേഷം സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. സ്വതന്ത്ര ഭാരതത്തിനായി പ്രയത്നിക്കുകയും ജീവന്‍ബലി നല്‍കുകയും ചെയ്ത ധീര സമര സേനാനികളെയും രാജ്യത്തിന്റെ രക്ഷയ്ക്കായി ജീവന്‍ ബലിനല്‍കിയ വിവിധ സേനാ അംഗങ്ങളെയും ആദര വോടെ സ്മരിക്കുന്നതായും മന്ത്രി അറിയിച്ചു. ഇടുക്കി, കരിപ്പൂര്‍ അപകടത്തില്‍് ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് മന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

ലോകം കോവിഡ് മഹാമാരിക്കെതിരെ പോരാടുമ്പോള്‍ നാം ജാഗ്ര ത തുടരേണ്ടതുണ്ട്. ശാരീരിക അകലം പാലിച്ച്, കൈകള്‍ ശുദ്ധി യായി സൂക്ഷിക്കുക, മാസ്‌ക് ധരിക്കുക എന്നിവ ജീവിതശൈലി യുടെ ഭാഗമായി തുടരണം. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലൂ ടെയാണ് നാം കടന്നുപോകുന്നത്. കോവിഡ് പ്രതിരോധ രംഗത്ത് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ലോകം ഏറെ അത്ഭുതത്തോ ടെയാണ് നോക്കിക്കാണുന്നത്. പ്രതികൂല ഘടകങ്ങള്‍ ഏറെയുണ്ടാ യിട്ടും രോഗത്തിന്റെ പടര്‍ച്ച തടഞ്ഞുനിര്‍ത്താനും മരണനിരക്ക് പരമാവധി കുറയ്ക്കാനും കേരളത്തിന് കഴിഞ്ഞു. രാജ്യം ലോ ക്ഡൗണിലായ സമയത്ത് പട്ടിണിമരണം സംഭവിക്കാത്ത അപൂര്‍വ്വം സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു കേരളം. എല്ലാ ഭവനങ്ങളിലും ഭക്ഷ്യലഭ്യത ഉറപ്പാക്കാന്‍ മരുന്ന് അടക്കമുള്ള അവശ്യസാധനങ്ങള്‍ കൃത്യമായി എത്തിച്ചുകൊടുക്കാനും കഴിഞ്ഞു. ജനങ്ങളുടെ സഹായത്തോടെ 24 മണിക്കൂറും കമ്യൂണിറ്റി കാന്റീനുകള്‍ പ്രവര്‍ത്തിച്ചു. ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിന് സുഭിക്ഷ എന്ന പേരില്‍ പ്രത്യേക കാര്‍ഷിക പാക്കേജ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറായി. അതിഥി തൊഴിലാളികള്‍ക്ക് മികച്ച പരിഗണനയാണ് കേരളം നല്‍കിയത്.

കാര്‍ഷിക രംഗത്ത്് പുതിയ സാങ്കേതിക വിദ്യകള്‍ അവതരിപ്പി ക്കപ്പെടുകയും നടപ്പിലാക്കുകയും വേണമെന്നും ജലസേചനത്തിന് ആധുനിക സംവിധാനങ്ങളും പുതിയ പദ്ധതികളും ആവിഷ്‌കരി ക്കേണ്ടത് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. മൈക്രോ ഇറിഗേ ഷന്‍, കമ്യൂണിറ്റി ഇറിഗേഷന്‍ സാധ്യതകള്‍ ഉപയോഗിച്ചു തുടങ്ങി യിട്ടുണ്ട്. നാണ്യ വിളയില്‍ മൈക്രോ ഇറിഗേഷന്‍ സമ്പ്രദായം സ്വീക രിക്കുന്നത് വിള വര്‍ധനവിന് സഹായിക്കുമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഈ രീതിയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കേണ്ട തുണ്ട്. ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍, കോള്‍ഡ് സ്റ്റോറേജ് സൗകര്യങ്ങള്‍, ഡിഹൈഡ്രേഷന്‍ സൗകര്യങ്ങള്‍ എന്നിവയുടെ ശൃംഖലകള്‍ വ്യാപകമായി ഉയര്‍ന്നുവണം. ഇത്തരം സൗകര്യങ്ങള്‍ കര്‍ഷിക മേഖലയ്ക്ക് ഉണര്‍വ് നല്‍കാന്‍ സഹായകരമാവും. ലോകത്ത് നൂതന സാങ്കേതിക വിദ്യകളുടെ അതിപ്രസരമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ്, റോബോട്ടിക്സ്, മെഷ്യന്‍ ലേണിംഗ് 3ഡി പ്രിന്റിംഗ് തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകള്‍ നമ്മുടെ നാട്ടിലേക്കും എത്തികഴിഞ്ഞു. സ്റ്റാര്‍ട്ടപ്പ് പോലുളള പുതിയ സംരഭങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ എല്ലാവിധ പ്രോത്സാഹനങ്ങളും സഹായങ്ങളും നല്‍കുന്നുണ്ട്. ഇവയെല്ലാം പ്രയോജനപ്പെടുത്തി പുതിയ ഒരു വ്യാവസായിക സംസ്‌കാരത്തിന് പങ്കാളിയാകളാകാന്‍ യുവജനത ശ്രദ്ധപുലര്‍ത്തണം.

നൈപുണ്യ വികസനത്തില്‍ രാജ്യം ഇനിയും മുന്നോട്ടു പോകേണ്ട തുണ്ട്. സര്‍വ മേഖലകളിലും നൈപുണ്യവികസനത്തിന്റെ സാധ്യ തകള്‍ ഉപയോഗിച്ചാലേ അതിവേഗം കുതിക്കുന്ന ലോകത്തിനൊപ്പം നമുക്കും മുന്നേറാനാവുകയുള്ളു. ജലവിഭവ വകുപ്പ് ഈ സാമ്പത്തി ക വര്‍ഷത്തില്‍ 21 ലക്ഷം ഗ്രാമീണ ഭവനങ്ങളില്‍ പൈപ്പ്‌ലൈന്‍ കുടിവെള്ളമെത്തിക്കുന്ന പദ്ധതി നടപ്പാക്കുകയാണ്. അഞ്ച് വര്‍ഷം കൊണ്ട് 52 ലക്ഷം ഭവനങ്ങളില്‍ കുടിവെള്ളമെത്തിക്കുന്ന പദ്ധതി കേന്ദ്രസര്‍ക്കാരിന്റെ ജല ജീവന്‍ മിഷനില്‍ ഉള്‍പ്പെടുത്തിയാണ് നടപ്പാക്കുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ലക്ഷ്യം കൈവരിക്കാന്‍ ജലവിഭവ വകുപ്പ് തയാറെടുക്കുന്നത്. സര്‍ ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ജല അതോറിട്ടി, ജലനിധി, ഭൂഗര്‍ഭജല വകുപ്പ് എന്നിവ മുഖേനെ 8 ലക്ഷം കുടുംബങ്ങള്‍ക്ക് പൈപ്പ്‌ലൈന്‍ കണക്ഷന്‍ നല്‍കിയിട്ടുണ്ട്. ജല്‍ജീവന്‍ മീഷന്‍ പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്തെ എല്ലാ ഗ്രാമീണ ഭവനങ്ങളി ലും കുടിവെള്ളം ലഭ്യമാകും. നഗര പ്രദേശങ്ങളിലും കുടിവെള്ളമെ ത്തിക്കാനുള്ള നടപടികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കാ നാണ് വകുപ്പ് ലക്ഷ്യമിടുന്നത്. എല്ലാ വീട്ടിലും കുടിവെള്ളം പൈപ്പി ലൂടെ ലഭ്യമാക്കുന്ന ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം.

നാലര പതിറ്റാണ്ടിന് മുമ്പ് അവതരിപ്പിക്കപ്പെട്ട മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പദ്ധതി സര്‍ക്കാരിന്് അഭിമാനകരമായ നേട്ടമാണ്. അട്ടപ്പാടിയില്‍ പുതിയ ഡാം നിര്‍മ്മിക്കുന്നത് ഉള്‍പ്പെടെ 500 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി വകുപ്പ് തയാറാക്കിയിട്ടുണ്ട്. പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുവാദം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു. മൂലത്തറ റെഗുലേറ്റര്‍ സമയബന്ധി തമായി പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിക്കാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞു. പാലക്കാട് ജില്ലയിലെ 18 ഗ്രാമപഞ്ചായത്ത്/മുന്‍സിപാലിറ്റി കളില്‍ കൃഷിക്കാവശ്യമായ ജലം എത്തിക്കുന്നതിന് ഇതിലൂടെ കഴിയുന്നു. ഇതോടൊപ്പം കുര്യാര്‍കുറ്റി പദ്ധതിയിലും കാര്യമായ പുരോഗതി കൈവരിക്കാനായി. പദ്ധതി ഇപ്പോള്‍ ടെന്‍ഡര്‍ ചെയ്യാ വുന്ന ഘട്ടത്തിലെത്തി നില്‍ക്കുകയാണെന്നും മന്ത്രി അറിയിച്ചു. വ്യാജവാര്‍ത്തകളുടെ അതിപ്രസരമുള്ള കാലഘട്ടത്തി ലൂടെയാണ് നാം കടന്നുപോകുന്നത്. അവയില്‍ വീണുപോകാതെ, നാടിന്റെ സുരക്ഷിത ഭാവിക്കായി കൈകോര്‍ക്കണമെന്നും മന്ത്രി കൂട്ടിച്ചേ ര്‍ത്തു.

കോട്ടമൈതാനത്ത് പൊതുജനങ്ങളുടെ ഒത്തുചേരൽ ഒഴിവാക്കി കോവിഡ് പാലിച്ച് നടന്ന പരിപാടിയില്‍ വി.കെ ശ്രീകണ്ഠന്‍ എം.പി, ഷാഫി പറമ്പില്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ ഡി.ബാലമുരളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി, പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമിള ശശിധരന്‍, നഗരസഭാ വൈസ് ‌ചെയര്‍മാന്‍ സി.കൃഷ്ണകുമാര്‍, എ.ഡി.എം ആര്‍.പി സുരേഷ്, അസിസ്റ്റന്റ് കലക്ടര്‍ ഡി.ധര്‍മ്മലശ്രീ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി റീത്ത, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ശുചിത്വ പദവി പ്രഖ്യാപനം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വ്വഹിച്ചു

പാലക്കാട് കോട്ടമൈതാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ ജില്ലാതല പരിപാടിയില്‍ ജില്ലയിലെ മുണ്ടൂര്‍, വെള്ളിനേഴി, ശ്രീകൃഷ്ണപുരം, പല്ലശ്ശേന, പുതുപ്പരിയാരം ഗ്രാമപഞ്ചായത്തുകളുടെ ശുചിത്വ പദവി പ്രഖ്യാപനം ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വ്വഹിച്ചു. ശുചിത്വ പദവി പ്രഖ്യാപിക്കുന്ന പഞ്ചായത്തുകള്‍ സ്വയം നിര്‍ണ്ണയം നടത്തിയാണ് പ്രഖ്യാപനത്തിന് തയ്യാറായത്. പഞ്ചായത്തുകളുടെ ഖരമാലിന്യ സംസ്‌കരണ സംവിധാനം സംബന്ധിച്ച് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ശുചിത്വ മിഷന്‍, കുടുംബശ്രീ, ഹരിത കേരള മിഷന്‍, ജില്ലാ കോര്‍ഡിനേറ്റര്‍മാരുള്‍പ്പെട്ട അവലോകന സമിതിയാണ് വിലയിരുത്തിയത്.

പരേഡ്

സ്വാതന്ത്ര്യദിനാഘോഷ ജില്ലാതല പരിപാടിയില്‍ നടന്ന പരേഡില്‍ ജില്ലാ ആര്‍മ്ഡ് റിസര്‍വ്, കെ.എ.പി സെക്കന്റ് ബറ്റാലിയന്‍, വനിതാ വിഭാഗം ലോക്കല്‍ പോലീസ്, ലോക്കല്‍ പോലീസ് പുരുഷ വിഭാഗം(ബാന്‍ഡ്) എന്നീ നാല് പ്ലറ്റൂണുകളാണ് അണിനിരന്നത്.

ആരോഗ്യ പ്രവര്‍ത്തകര്‍-കോവിഡ് മുക്തര്‍ പരിപാടിയില്‍ പങ്കെടുത്തു

കോവിഡ് മഹാമാരിക്കെതിരെ പേരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് രോഗമുക്തര്‍ സ്വാതന്ത്ര്യദിനാഘോഷ ജില്ലാതല പരിപാടി യില്‍ പങ്കെടുത്തു. കോവിഡ് പ്രതിസന്ധിയില്‍ സ്തുത്യര്‍ഹ സേവനം നടത്തിയ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി റീത്ത, ഡോ. സോന, ഡോ.ശ്രീറാം, ഡോ.രേഖ, സ്റ്റാഫ് നഴ്‌സ് വില്‍സണ്‍, അനു, ഹെല്‍ത്ത് വര്‍ക്കേഴ്‌സ് ഗോപന്‍, നിധിയ, കോവിഡ് രോഗമുക്തി നേടിയ സുരേഷ്, ജയശ്രീ,രഘുലാല്‍, ഇന്ദുലേഖ, ആബുലന്‍സ് സ്റ്റാഫ് മെല്‍ബിന്‍, സുചിത്ര, പ്രസീത, സിനിറ്റെസേഷന്‍ വിഭാഗത്തില്‍ സുനില്‍ കുമാര്‍, ഹരിദാസ് എന്നിവരെ പരിപാടിയില്‍ അഭിനന്ദിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!