മണ്ണാര്‍ക്കാട്:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തില്‍ വ്യാപാര ദിനം ആചരിച്ചു. യൂണിറ്റ് കമ്മറ്റി ഓഫീസില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് യൂണിറ്റ് പ്രസിഡന്റ് ഫിറോസ് ബാബു പതാക ഉയര്‍ത്തി. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം ഏറെ പ്രയാസപ്പെടുന്ന വ്യാപാ രികള്‍ക്ക് കട തുറക്കാവുന്ന സാഹചര്യം ഇപ്പോള്‍ ഉണ്ടെങ്കലും സാമ്പത്തിക മേഖലയില്‍ നിന്നും, സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും ഏറെ പീഢനങ്ങളാണ് ഇപ്പോള്‍ നേരിടേണ്ടി വരുന്നതെന്നും അത് കൊണ്ട് തന്നെ ഈ വ്യാപാര ദിനം ഒരു പ്രതിഷേധ ദിനം കൂടിയാ ണെന്ന് ഫിറോസ് ബാബു പറഞ്ഞു.മൂന്നാര്‍ പ്രകൃതി ദുരന്തത്തി ലും,കരിപ്പൂര്‍ വിമാന അപകടത്തിലും മരിച്ചവര്‍ക്കും കഴിഞ്ഞ ഒരു വര്‍ഷത്തിനിടക്ക് മരിച്ച വ്യാപാരികള്‍ക്കും യോഗം അനുശോചനം രേഖപ്പെടുത്തി.
കോവിഡ് മഹാമാരിയുടെ പശ്ചാതലത്തിലും പ്രളയവും, പ്രകൃതി ക്ഷോഭവും കൊണ്ട് നാശനഷ്ടങ്ങളും കഷ്ടതകളും അനുഭവിക്കുന്ന വ്യാപാരി കുടുംബങ്ങളെയും, കരിപ്പൂര്‍ വിമാന അപകടസമയത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത് ക്വാറന്റൈനില്‍ പോകേണ്ടി വന്നവരെയും സഹായിക്കാന്‍ പാലക്കാട് ജില്ലാ കമ്മറ്റി തീരുമാനി ച്ചതില്‍ മണ്ണാര്‍ക്കാട് യൂണിറ്റ് സഹകരിക്കും.കരിപ്പൂര്‍ വിമാന അപ കടസമയത്ത് സ്വന്തം ജീവന്‍ പോലും പണയം വെച്ച് സമയോചി തമായ ഇടപെടലിലൂടെ മരണനിരക്ക് കുറക്കാന്‍ തരത്തില്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ കൊണ്ടോട്ടിയിലെ വ്യാപാരിക ളടക്കമുള്ള നാട്ടുകാരെയും, രക്ഷാപ്രവര്‍ത്തകരെയും യോഗം അനുമോദിച്ചു.
വ്യാപാര ദിനത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട് യൂണിറ്റിലെ മുന്‍ കാല പ്രസിഡന്റുമാരായ എ.മൊയ്തു, പി.കെ.അബ്ബാസ്, കെ.എം.കുട്ടി, ടി.കെ.രാമകൃഷ്ണന്‍, സി.എച്ച്.അബ്ദുല്‍ ഖാദര്‍ എന്നിവരെ വീടുകളില്‍ ചെന്ന് ആദരിച്ചുയൂണിറ്റ് ഭാരവാഹികളായ അഷ്‌റഫ് കെ പി ടി, ബഷീര്‍, എന്‍.ആര്‍, ചിന്മയാനന്ദന്‍, കുറുവണ്ണ ,സി.ഷൗക്കത്ത് അലി, റീഗല്‍ ഷൗക്കത്ത്, ടി.കെ.ഗംഗാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.