തച്ചനാട്ടുകര: ചെത്തല്ലൂര്‍ തിരുത്തിന്‍മേല്‍ കൃഷ്ണകുട്ടിയുടേയും കുഞ്ഞിലക്ഷ്മിയുടേയും വീട്ടിലെ പുള്ളിക്കോഴിയിട്ട വാലുള്ള കോഴി മുട്ട കൗതുകമാകുന്നു.തച്ചനാട്ടുകര പഞ്ചായത്തില്‍ നിന്നാണ് പത്ത് കോഴിക്കുഞ്ഞുങ്ങളെ വീട്ടുകാര്‍ക്ക് ലഭിച്ചത്.അതില്‍ എട്ടെണ്ണം ചത്തെ ങ്കിലും അതിലൊന്നാണ് വാലുള്ള ഈ കോഴിമുട്ട ഇട്ടത്.വിചിത്രമായ ഈ കോഴിമുട്ട കാണാന്‍ കൃഷ്ണന്‍ കുട്ടിയുടെ വീട്ടിലേക്ക് സന്ദര്‍ശക രും എത്തുന്നുണ്ട്.കാത്സ്യത്തിന്റെയോ പ്രോട്ടീനിന്റെയോ കുറവ് മൂലമാകാം ഇങ്ങിനെയൊരു മുട്ട കോഴിയിടാന്‍ കാരണമെന്നും ഇതി നെ സോഫ്റ്റ് ഷെല്‍ എഗ്ഗ് എന്ന പേരിലാണ് അറിയപ്പെടുന്ന തെന്നും തച്ചനാട്ടുകര വെറ്ററിനറി ഡോക്ടര്‍ ആനി നവോമി ഫിലിപ്പ് പറഞ്ഞു.