അലനല്ലൂര്‍: ചുണ്ടോട്ടുകുന്നിലെ വയോധികനായ ആലിക്കല്‍ കുഞ്ഞാടിക്കും കുടുംബത്തിനും ഈ മഴക്കാലത്ത് നനയാതെ സ്വന്തം കൂരയില്‍ സമാധാനത്തോടെ അന്തിയുറങ്ങാം.കുറച്ച് കാലമായുള്ള കുഞ്ഞാടിയുടെ ഈ ആഗ്രഹം ഒറ്റദിവസം കൊ ണ്ടാണ് മണ്ണാര്‍ക്കാട് ഫയര്‍ ആന്റ് റെസ്‌ക്യു സിവില്‍ ഡിഫന്‍സ് ടീം സാക്ഷാത്കരിച്ചത്.
ഓട് മേഞ്ഞ പുര ചോര്‍ന്നൊലിക്കുന്ന പരുവത്തിലായിരുന്നു. വീടിന്റെ പട്ടികയും കഴുക്കോലും ഓടുകളുമെല്ലാം മാറ്റി. പൊട്ടി പ്പൊളിഞ്ഞ് കിടന്ന വീടിന്റെ ഭാഗങ്ങളെല്ലാം തേച്ച് മിനുക്കി പെയിന്റടിച്ചു.ഒപ്പം വീടിന് ഭീഷണിയായി നിന്ന മരങ്ങള്‍ മുറിച്ച് മാറ്റി സുരക്ഷിതമാക്കി.
കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെ തുടങ്ങിയ നവീകരണം വൈകീട്ട് ആറ് മണിയോടെ അവസാനിച്ചപ്പോള്‍ കുഞ്ഞാടിയുടെ വീട് പുതുമോടിയിലായി.കുടുംബത്തിന്റെ സന്തോഷത്തിന്റെ നിറവും നിറഞ്ഞു.
മണ്ണാര്‍ക്കാട് ഫയര്‍ ആന്റ് റെസക്യു അസി.സ്റ്റേഷന്‍ ഓഫീസറും സിവില്‍ ഡിഫന്‍സ് ജില്ലാ കോ ഓര്‍ഡിനേറ്ററുമായ പി നാസര്‍, സിവില്‍ ഡിഫന്‍സ് പോസ്റ്റ് വാര്‍ഡന്‍ അഷ്‌റഫ് മാളിക്കുന്ന്, ഡെപ്യുട്ടി വാര്‍ഡന്‍ മാനോജ് പാലക്കയം എന്നിവരുടെ നേതൃത്വ ത്തില്‍ 33 സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ ചേര്‍ന്നാണ് കുഞ്ഞാടി യുടെ വീടിനെ വാസയോഗ്യമാക്കിയത്.