അലനല്ലൂര്‍ : എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹൈസ്‌കൂള്‍ വിദ്യാ ര്‍ത്ഥിനിയായ പി .ആര്‍ അലീന എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഓറിയന്റല്‍ അറബി പഠിച്ച് ഫുള്‍ എ പ്ലസ് നേടി നാടിന് അഭിമാന മായി.കര്‍ക്കിടാംകുന്ന് പുളിക്കല്‍ രാമന്‍ കുട്ടിയുടെയും കെ.ശ്രീജ യുടെയും മകളായ അലീന ജി.ഒ.എച്ച്.എസിലെ അഞ്ചാം ക്ലാസ്സു മുതല്‍ ഒന്നാം ഭാഷയും രണ്ടാം ഭാഷയും അറബി പഠിക്കുന്ന ഓറിയന്റല്‍ അറബി വിദ്യാര്‍ത്ഥിനിയായിരുന്നു.പിതാവ് രാമന്‍ കുട്ടി കുളപ്പറമ്പ് ആലിങ്ങലില്‍ കച്ചവടക്കാരനാണ്.മാതാവ് കെ. ശ്രീജ കുളപ്പറമ്പ് കെ.എം.എം.എ.എല്‍.പി.സ്‌കൂള്‍ അധ്യാപികയാണ്.സഹോദരന്‍ പി.ആര്‍. അല്‍ബിന്‍ ഇതേ സ്‌കൂളിലെ പത്താം ക്ലാസ്സ് ഓറിയന്റല്‍ അറബി വിദ്യാര്‍ത്ഥിയാണ്.