മണ്ണാര്‍ക്കാട്: പരീക്ഷകളുടെ വിശ്വാസ്യത തകര്‍ക്കുന്ന തരത്തില്‍ ചോദ്യ പേപ്പര്‍ ചോര്‍ ച്ചക്കിടയാക്കിയവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും അന്വേഷണം അട്ടിമറിച്ച് കുറ്റക്കാരെ രക്ഷിക്കാനുള്ള ശ്രമം അവസാനിപ്പിക്കണമെന്നും കെ.എസ്.ടി.യു മണ്ണാര്‍ ക്കാട് ഉപജില്ല കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് നാസര്‍ തേളത്ത് ഉദ്ഘാടനം ചെയ്തു.ഉപജില്ലാ പ്രസിഡന്റ് സലീം നാലകത്ത് അധ്യക്ഷനായി. ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ നിയമനാംഗീകാരം വൈകിപ്പിക്കാനുള്ള നീക്കം അവസാനിപ്പിക്കുക, ഉച്ച ഭക്ഷണത്തുക സമയബന്ധിതമായി അനുവദിക്കുക, പി.എസ്.സി നിയമനം വേഗത്തിലാക്കുക, ഇംഗ്ലീഷ് തസ്തികകള്‍ നഷ്ടപ്പെടുത്തുന്ന തര ത്തിലുള്ള സ്റ്റാഫ് ഫിക്‌സേഷന്‍ ഉത്തരവ് പുന: പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങ ളും കൗണ്‍സില്‍ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.സലീം നാലകത്ത് (പ്രസിഡന്റ്), ടി.പി മന്‍സൂര്‍ (ജനറല്‍ സെക്രട്ടറി), കെ.ജി മണികണ്ഠന്‍ (ഒര്‍ഗനൈസിംഗ് സെക്രട്ടറി), കെ.യുനസ് സലീം (അസോസിയേറ്റ് സെക്രട്ടറി), നൗഷാദ് പുത്തന്‍കോട്ട് (ട്രഷറര്‍), കെ.എം മുസ്തഫ, ടി.കെ അബ്ദുല്‍സലാം, കെ.ടി ഹാരിസ്, മന്‍സൂബ അഹമ്മദ്, എം. സബിത, എന്‍.എ സുബൈര്‍ (വൈസ് പ്രസിഡന്റ്), പി. അബ്ദുല്‍സലീം, പി.മുഹമ്മദാലി, യു.ഷംസുദ്ദീന്‍, കെ.എ നൗഫല്‍, കെ.വി ഇല്യാസ്, അന്‍സാര്‍ ബാബു, ടി. സാഹിറ (സെക്രട്ടറി) പി. അബ്ദുല്‍സലാം (കണ്‍വീനര്‍, സാംസ്‌കാരികം).