കരിമ്പ: എസ്.എസ്.എല്‍.സി പരീക്ഷയില്‍ സമ്പൂര്‍ണ എപ്ലസ് നേടി വിജയിച്ച കരിമ്പ ഇടക്കുര്‍ശ്ശിയിലെ ഇരട്ട സഹോദരിമാരായ നയന, നന്ദന എന്ന വിദ്യാര്‍ത്ഥികളെ എംഎസ്എഫ് കരിമ്പ പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു.ജില്ലാ സെക്രട്ടറി ശാക്കിര്‍ കരിമ്പ, മണ്ഡലം ജനറല്‍ സെക്രട്ടറി അല്‍ത്താഫ് കരിമ്പ, പഞ്ചായത്ത് എംഎസ്എഫ് പ്രസിഡന്റ് അസ്ലം മാപ്പിളസ്‌കൂള്‍, റിയാസ് പറക്കാട്, മുഹമ്മദ് ജാസില്‍, അംറാസ് ചെറുളി എന്നിവര്‍ സംബന്ധിച്ചു. ശബരി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ഇവര്‍ ജെയ്‌സണ്‍ ആന്റണി, സിന്ധു എന്നിവരുടെ മക്കളാണ് നയനയും നന്ദനയും.