മണ്ണാര്‍ക്കാട്:മോദി-പിണറായി സര്‍ക്കാരുകളുടേത് ജനദ്രോഹ നട പടികളാണെന്നാരോപിച്ച് മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ധര്‍ണ നടത്തി.കെപിസിസി ജനറല്‍ സെക്രട്ടറി സി ചന്ദ്രന്‍ ഉദ്ഘാട നം ചെയ്തു.കൊറോണക്കാലത്തും ഇന്ധനവില കൂട്ടി കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് വി.വി ഷൗക്കത്തലി അദ്ധ്യക്ഷനായി.ജില്ലാ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി പി.അഹമ്മദ് അഷ്‌റഫ്,പി.ആര്‍ സുരേഷ്,അരുണ്‍ കുമാര്‍,ഗിരീഷ് ഗുപ്ത,നസീര്‍ ബാബു,സി. മുഹ മ്മദാലി തുടങ്ങിയവര്‍ സംസാരിച്ചു.