തച്ചനാട്ടുകര:സമൂഹത്തിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരി ഹരിക്കുകയെന്ന ലക്ഷ്യത്തോടെ എം.എസ്.എസ് യൂത്ത് വിങ് ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിക്ക് തുടക്ക മായി.ജില്ലാതല ഉദ്ഘാടനം കൊമ്പം നാല് സെന്റ് കോളനി വിദ്യാ ര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.യൂത്ത് വിങ് ജില്ലാ പ്രസിഡണ്ട് കെ.എച്ച്. ഫഹദ് അധ്യക്ഷനായി.എം.എസ്.എസ് ജില്ലാ പ്രസിഡണ്ട് എം.പി. അബൂബക്കര്‍,സംസ്ഥാന സമിതി അംഗം ഹമീദ് കൊമ്പത്ത്, യൂത്ത് വിങ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.എ.ഹുസ്‌നി മുബാറക്,ജില്ലാ ഭാരവാഹികളായ സി.ടി.ഷൗക്കത്തലി,സഫ് വാന്‍ നാട്ടുകല്‍, വട ശ്ശേരിപ്പുറം മഹല്ല് ജമാഅത്ത് സെക്രട്ടറി കെ.ഹസ്സന്‍ മാസ്റ്റര്‍,റാഫി കുണ്ടൂര്‍കുന്ന്, സി.ടി.ഹംസ,കെ.അഷ്‌റഫലി,എ.മുഹമ്മദ് ഉനൈസ്, ഫൈസല്‍ ആനിക്കാടന്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ ത്ഥികള്‍ക്കായി വിവിധ വിഷയങ്ങളില്‍ ഗൈഡന്‍സ് ക്ലാസ്സുക ള്‍,സ്‌കോളര്‍ഷിപ്പ്,പഠന സഹായം,പ്രതിഭകള്‍ക്ക് പുരസ്‌കാരം തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.