പാലക്കാട്: അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് പാസ് നിര്‍ബന്ധമല്ലാതാ ക്കിയതിന്റെ പശ്ചാത്തലത്തില്‍ കോവിഡ് 19 ജാഗ്രത പോര്‍ട്ടല്‍ മുഖേന യാത്ര പാസ് എടുക്കണമെന്ന് നിബന്ധന നിര്‍ത്തലാക്കിയ തായി ജില്ലാ കലക്ടര്‍ അറിയിച്ചു. അതേസമയം, വാളയാര്‍ ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്ക് വരുന്ന എല്ലാവരും കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ലഭിച്ച പ്രവേശനാനുമതിയിലെ തീയതിയില്‍ തന്നെ യാത്ര ചെയ്യ ണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍, വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാതെ വരുന്നവരെ ചെക്ക്‌പോസ്റ്റില്‍ വെച്ച് നിര്‍ബന്ധമായും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ ശേഷമേ കടത്തിവിടുകയുള്ളൂ. ഇതിനായി പ്രത്യേക കൗണ്ടറുകള്‍ വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ സജ്ജമാക്കിയതായും ജില്ലാ കലക്ടര്‍ അറിയിച്ചു.