മണ്ണാര്‍ക്കാട്: കോവിഡ് – 19 എന്ന മഹാമാരി കാരണം സ്‌കൂളകളെ ല്ലാം അടഞ്ഞുകിടക്കുകയും, പഠനം ഓണ്‍ലൈനിലേക്ക് മാറുകയും ചെയ്തപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം എളുപ്പമാക്കുന്നതിനുവേണ്ടി സ്‌കൂള്‍ മൊബൈല്‍ ആപ്ലിക്കേഷനും, സ്‌കൂള്‍ ബ്ലോഗും, വിദ്യാര്‍ ത്ഥികളിലെ സര്‍ഗാത്മകമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കു ന്നതിനായി മണ്ണാര്‍ക്കാട് മുണ്ടേക്കരാട് ജിഎല്‍പി സ്‌കൂള്‍ അക്ഷര ക്കൂട്ട് എന്ന പേരില്‍ ഡിജിറ്റല്‍ മാഗസിനും പുറത്തിറക്കി.ഡിജിറ്റല്‍ മാഗസിന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.എച്ച് നുസ്‌റത്ത് പ്രകാശനം ചെയ്തു. സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ ഫായിദ ബഷീര്‍ സ്‌കൂള്‍ മൊബൈല്‍ ആപ്പിന്റെയും വാര്‍ഡ് കൗണ്‍സിലര്‍ സി.പി മുനീറ സ്‌കൂള്‍ ബ്ലോഗിന്റെയും ലോഞ്ചിംഗ് കര്‍മ്മം നിര്‍വഹിച്ചു. പ്രധാനാധ്യാപിക കെ.ആര്‍ നളിനാക്ഷി, പി.ടി.എ പ്രസിഡന്റ് പി.പി. സുലൈമാന്‍ ഫൈസി, എസ്.എം.സി ചെയര്‍മാന്‍ മുസ്തഫ കരിമ്പനക്കല്‍, കെ.അഷ്‌റഫ്, പി.എം ജാബിര്‍ എന്നിവര്‍ സംസാരിച്ചു.