മണ്ണാര്‍ക്കാട് : കൈവിരലില്‍ ഇട്ട മോതിരം ഊരിയെടുക്കാനാകാതെ കുടുങ്ങിയ കുട്ടി ക്ക് അഗ്നിരക്ഷാസേന രക്ഷകരായി. എടത്തനാട്ടുകര സ്വദേശിയായ പതിനൊന്നുകാര ന്റെ വിരലില്‍ കുടുങ്ങിയ മോതിരമാണ് മണ്ണാര്‍ക്കാട് അഗ്നിരക്ഷാസേന പുറത്തെടു ത്തത്. കുട്ടി ഇടതുകൈയിലെ മേതിരവിരലില്‍ അണിഞ്ഞിരുന്ന സ്റ്റീല്‍മോതിരം ഊരാ ന്‍ പറ്റാത്ത അവസ്ഥയിലാവുകയായിരുന്നു. ഇത് ഊരിയെടുക്കാന്‍ പലസ്ഥലങ്ങളില്‍ പോയി ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീടാണ് അഗ്നിരക്ഷാനിലയത്തില്‍ മേതിരം നീക്കം ചെയ്യാന്‍ സൗകര്യമുണ്ടെന്ന് കുട്ടിയുടെ പിതാവ് അറിഞ്ഞത്. തുടര്‍ന്ന് ഇന്ന് രാവിലെ 11മണിയോടെ മകനെയേും കൂട്ടി വട്ടമ്പലത്തുള്ള അഗ്നിരക്ഷാനിലയ ത്തിലേക്കെത്തുകയായിരുന്നു. അസി. സ്‌റ്റേഷന്‍ ഓഫിസര്‍ (ഗ്രേഡ്) മണികണ്ഠന്‍, സീ നിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ ജലീല്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫി സര്‍മാരായ ആര്‍.ശ്രീജേഷ്, വി.സുരേഷ്‌കുമാര്‍, വിജിത്ത് എന്നിവര്‍ ചേര്‍ന്ന് മെറ്റല്‍ കട്ടര്‍ ഉപയോഗിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ മേതിരം മുറിച്ചുമാറ്റി.