മണ്ണാര്‍ക്കാട്: കേരളാ ഹിസ്റ്ററി കോണ്‍ഗ്രസിന്റെ ഒമ്പതാമത് വാര്‍ഷിക അന്താരാഷ്ട്ര സമ്മേളനം നാളെ മുതല്‍ 12 വരെ മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോജേില്‍ നടക്കും. കേരളത്തിലെ ചരിത്ര അധ്യാപകരുടേയും ചരിത്ര ഗവേഷകരുടേയും വിദ്യാര്‍ഥികളുടേ യും കൂട്ടായ്മയാണ് കേരളാ ഹിസ്റ്ററി കോണ്‍ഗ്രസ് (കെ.എച്ച്.സി). ഇന്ത്യക്കകത്തും പുറ ത്തുമുള്ള പ്രമുഖ ചരിത്രകാരന്‍മാരും ചരിത്ര ഗവേഷകരുമാണ് സമ്മേളനത്തിലെ വിവി ധ സെഷനുകളില്‍ പങ്കെടുക്കുന്നത്. സമ്മേളനം 10ന് വൈകുന്നേരം മൂന്നു മണിക്ക് കേര ളാ ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു ഉദ്ഘാടനം ചെ യ്യും. വി.കെ ശ്രീകണ്ഠന്‍ എം.പി, അഡ്വ.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ എന്നിവര്‍ വിശിഷ്ടാ തിഥികളായി പങ്കെടുക്കും.ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രൊഫ. അലി നദീം റെസവി മുഖ്യ പ്രഭാഷണം നടത്തും. കേരള ഹിസ്റ്ററി കോണ്‍ഗ്രസ് പ്രസിഡ ന്റ് പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ കേരളാ സ്റ്റേറ്റ് ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ. രാജന്‍ ഗുരുക്കള്‍, ചരി ത്ര കാരന്‍മാരായ പ്രൊഫ. കേശവന്‍ വെളുത്താട്ട്, ഡോ.എന്‍.ഗോപകുമാരന്‍ നായര്‍, മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍, എം.ഇ.എസ് ജനറല്‍ സെക്രട്ടറി കെ.കെ കുഞ്ഞുമൊയ്തീന്‍, കല്ലടി കോളജ് ചെയര്‍മാന്‍ കെ.സി.കെ സയ്യിദ് അലി എന്നിവര്‍ സംബന്ധിക്കും.
തുടര്‍ന്ന് നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ ഡോ.പി.പി അബ്ദുല്‍ റസാഖ് മോഡറേ റ്ററായിരിക്കും. പ്രൊഫ. വി.കാര്‍ത്തികേയന്‍ നായര്‍, ഡോ.ടി.ടി ശ്രീകുമാര്‍, ഡോ.പി.എ ഫസല്‍ ഗഫൂര്‍, പ്രൊഫ.കെ.എസ് മാധവന്‍, ഡോ.മാളവിക ബിന്നി എന്നിവര്‍ സംസാരിക്കും. വൈകുന്നേരം 6.30ന് ചരിത്ര ഗവേഷണത്തിന്റെ പുതു വീഥികള്‍ എന്ന സെഷന്‍ നടക്കും. ഡോ.സെബാസ്റ്റ്യന്‍ ജോസഫ്, ഡോ.പാര്‍വതി മേനോന്‍, പ്രൊഫ.വി.വി ഹരിദാസ്, ഡോ.കെ.പി.രാജേഷ്, ഡോ.നന്ദിത ബാനര്‍ജി, ഡോ.ദീപ്ന കുറ്റിയില്‍, ഡോ.ലുക്മാനുല്‍ ഹകീം എന്നിവര്‍ സംബന്ധി ക്കും. തുടര്‍ന്ന് സാംസ്‌കാരിക പരിപാടികള്‍ നടക്കും.
11ന് രാവിലെ എട്ട് മണിക്ക് കല്ലടി ചെറിയ കുഞ്ഞഹമ്മദ് സാഹിബ് സ്മാരക പ്രഭാഷണം നാഷണല്‍ ജുഡീഷ്യല്‍ അക്കാദമി മുന്‍ ഡയറക്ടര്‍ പ്രൊഫ. മോഹന്‍ ഗോപാല്‍ നിര്‍വ്വഹിക്കും. 12ന് രാവിലെ എട്ട് മണിക്ക് നടക്കുന്ന എറുഡൈറ്റ് ലക്ചര്‍ പ്രൊഫ.കെ.എന്‍. ഗണേഷ് നിര്‍വ്വഹിക്കും. 10.30 ന് പ്രൊഫ. വി.കുഞ്ഞാലി സ്മാരകാ പ്രഭാഷണം ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ റസിഉദ്ദീന്‍ അഖില്‍ നിര്‍വ്വഹിക്കും. തുടര്‍ന്ന് നടക്കുന്ന ഗവേഷകരുടെ സംഗമത്തില്‍ ഡോ.സെബാസ്റ്റ്യ ന്‍ ജോസഫ്, ഡോ.റോബിന്‍സണ്‍ ജോസ്, ഡോ.ഇ.രേഖ, .ഇ.ബിജേഷ്, ഡോ.ഒ.പി സലാഹുദ്ദീന്‍, ഡോ.യു.സുമൈഷ് എന്നിവര്‍ പ്രസീഡിയം നിയന്ത്രിക്കും. വര്‍ത്തമാ നകാലത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന ചരിത്രത്തെ പൊതുജനങ്ങളുമായി ബന്ധപ്പെടുത്തുകയാണ് അന്താരാഷ്ട്ര സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. ശാ സ്ത്രീയവും യുക്തിഭദ്രവും വസ്തുനിഷ്ഠവുമായ ചരിത്രത്തിന് വളരെ വിലയുണ്ടെന്നും സമ്മേളനത്തിന്റെ ഭാഗമായി ചരിത്രപ്രദര്‍ശനവും നടക്കുമെന്നും സംഘാടകര്‍ പറ ഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കെ.എച്ച്.സി ജനറല്‍ സെക്രട്ടറി പ്രൊഫ. ടി. മുഹമ്മദലി, കല്ലടി കോളജ് വൈസ് പ്രസിഡന്റ് ഡോ.ടി.കെ ജലീല്‍, കെ.എച്ച്. സി ലോക്കല്‍ സെക്രട്ടറി പി.എം. സലാഹുദ്ദീന്‍, ചരിത്ര അധ്യാപകരായ ആര്‍.വി മഞ്ജു, സി.പി സൈനുദ്ദീന്‍, ഡോ.പി.ശിവദാസന്‍, ഡോ.ടി.സൈനുല്‍ ആബിദ്, എ.അബ്ദുല്‍ മുനീര്‍, കെ.ഷരീഫ് എന്നിവര്‍ പങ്കെടുത്തു.