മണ്ണാര്‍ക്കാട് : താലൂക്കില്‍ രണ്ടിടങ്ങളില്‍ തീപിടിത്തം. സ്വകാര്യവ്യക്തികളുടെ പറ മ്പിലെ ഉണക്കപ്പുല്ലിനാണ് തീപിടിച്ചത്. വിവരമറിയിച്ചപ്രകാരം വട്ടമ്പലത്ത് നിന്നും അഗ്നിരക്ഷാസേനയെത്തി നാട്ടുകാരുടെ സഹായത്തോടെ തീകെടുത്തി. കുമരംപുത്തൂ ര്‍ കല്ല്യാണക്കാപ്പിന് സമീപം സ്വകാര്യവില്ലയ്ക്കടുത്തുള്ള പറമ്പിലും, കാരാകുര്‍ശ്ശി പള്ളിക്കുറുപ്പ് മുണ്ടംപോക്കില്‍ വാതില്‍നിര്‍മാണ കമ്പനിക്കടുത്തുള്ള സ്വകാര്യവ്യ ക്തിയുടെ പറമ്പിലുമാണ് തീപിടിത്തമുണ്ടായത്. ഇന്ന് ഉച്ചയ്ക്കും വൈകിട്ടുമായിരുന്നു സംഭവങ്ങള്‍. കല്ല്യാണക്കാപ്പില്‍ അരമണിക്കൂറോളം പ്രയത്‌നിച്ചാണ് തീയണച്ചത്. മുണ്ടംപോക്കില്‍ എട്ടേക്കറോളം വരുന്ന പറമ്പിലെ അഞ്ചേക്കറിലെ ഉണക്കപ്പുല്ലിന് തീപിടിക്കുകയായിരുന്നു. വൈകിട്ട് ആറേകാലോടെയായിരുന്നു സംഭവം. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്ന് തീയണച്ചു. സേനയുടെ സമയോചിത ഇടപെടല്‍ സമീപ ത്തെ കമ്പനിയിലേക്കും ആറോളം വീടുകളിലേക്കും തീപടാതിരിക്കാന്‍ സഹായകമാ യി. മാലിന്യത്തിന് തീയിട്ടതില്‍ നിന്നാണ് പറമ്പുകളിലും തീപിടിത്തമുണ്ടായതയെന്നും കാറ്റുള്ള സമയങ്ങളില്‍ മാലിന്യം കത്തിക്കുമ്പോള്‍ ഏറെ ശ്രദ്ധപുലര്‍ത്തണമെന്നും അഗ്നിരക്ഷാസേന അറിയിച്ചു. അസി. സ്റ്റേഷന്‍ ഓഫിസര്‍ (ഗ്രേഡ്) കെ.മണികണ്ഠന്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ ജലീല്‍, സേന അംഗങ്ങളായ കെ.ശ്രീജേ ഷ്, വി.സുരേഷ്‌കുമാര്‍, സുജീഷ്, ഒ.വിജിത്ത്, പി.ആര്‍ രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് തീയണച്ചത്.