കോട്ടോപ്പാടം: പാലക്കാട് ജില്ലാ സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ വര്‍ക്കിംഗ് സെക്രട്ടറിയായി തെരഞ്ഞെടുത്ത കെ.സി.അബൂബക്കര്‍ ദാരിമിയെ തംരീനു ത്വലബാ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം ആദരി ച്ചു.ഇരു നൂറില്‍ പരം അംഗങ്ങളുടെ കൂട്ടായ്മയായ കെ .സി ഉസ്താ ദിന്റെ ദര്‍സ്സ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ടി.ടി.ഒ.എസ്.എ യുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങ് പ്രസിഡണ്ടും എസ് .കെ.എസ്. എസ്.എഫ് സ്റ്റേറ്റ് ഇസ്തിഖാമ അംഗവുമായ ശൗഖത്ത് ഫൈസി മണ്ണാര്‍ക്കാട് ഉദ്ഘാടനം ചെയ്തു.എസ് .കെ.എസ്.എസ്.എഫ് പാലക്കാട് ജില്ലാ പ്രസിഡണ്ട് ശമീര്‍ ഫൈസി കോട്ടോപാടം, സമസ്ത ഇസ്ലാമിക് സെന്റര്‍ മക്ക സെന്‍ട്രല്‍ കമ്മറ്റിപ്രസിഡന്റ് സൈനുദ്ധീന്‍ അന്‍വരി ചങ്ങലീരി, ഭാരവാഹികളായ സി.എം.നാസര്‍ അന്‍വരി പുത്തൂര്‍, റഫീഖ് ഫൈസി പുല്ലശ്ശേരി,എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് കൗണ്‍സിലര്‍ പി.എ.റഹീം ഫൈസി അക്കിപ്പാടം,എസ്.കെ.ജെ.എം മണ്ണാര്‍ക്കാട് റൈഞ്ച് പ്രസിഡന്റ് സക്കീര്‍ ഫൈസി ചക്കരക്കുള മ്പ്എസ്.കെ.ജെ.എം പൂക്കയില്‍ റൈഞ്ച് സെക്രട്ടറി ഹനീഫഫൈസി അലനല്ലൂര്‍,കുഞ്ഞി മൊയ്ദീന്‍ ദാരിമി,സത്താര്‍ ഫൈസി വട്ടപ്പറമ്പ്, ഫിറോസ് ഫൈസി കുളപ്പാടം,മുജീബ് മാസ്റ്റര്‍,അബ്ദുല്‍ ഫത്താഹ് അന്‍വരി ,തുടങ്ങിയവര്‍ സംബന്ധിച്ചു.അബൂബക്കര്‍ സിദ്ദീഖ് ഫൈസി കാപ്പ് സ്വാഗതവും,എ.കെ.സലീം കോട്ടോപാടം നന്ദിയും പറഞ്ഞു