അഗളി:സ്വകാര്യ സ്ഥലത്ത് നിന്നും അനധികൃതമായി ചനന്ദനമരം മുറിച്ച് കടത്തിയ കേസില്‍ വനംവകുപ്പിന്റെ അന്വേഷണം തുടരുന്നു.കഴിഞ്ഞ ദിവസം ചാക്കില്‍ കെട്ടി കാറില്‍ കടത്തി കൊണ്ട് വന്ന ചന്ദനവുമായി അട്ടപ്പാടി പ്ലാമരത്തില്‍ നിന്നും രണ്ട് പേരെ അഗളി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ഉദയനും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തിരുന്നു.മണ്ണാര്‍ക്കാട് പുഞ്ചക്കോട് പറമ്പില്‍ പീടിക വീട്ടില്‍ ഷൗക്കത്തലി (36),തെങ്കര കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ മുഹമ്മദ് മുസ്തഫ (34) എന്നിവരാണ് കാറിലുണ്ടായിരുന്നത്. 11 കഷ്ണം ചന്ദനതടികളും വനപാലകര്‍ പിടിച്ചെടുത്തു.ചോദ്യം ചെയ്യലില്‍ അഗളി ചിറ്റൂരില്‍ കെപി ജോയിയുടെ വീട്ടില്‍ നിന്നാണ് ചന്ദനമരം കൊണ്ട് വന്നതെന്ന് പ്രതികള്‍ സമ്മതിച്ചു.തുടര്‍ന്ന് പ്രതികളെ കൂട്ടി ചിറ്റൂരിലുള്ള കുളങ്ങരയില്‍ കെ പി ജോയിയുടെ വീട്ടിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.ജോയിയുടെ വീട്ടില്‍ നിന്നും ചന്ദനം മുറിക്കുന്നതിന് ഉപയോഗിച്ചിരുന്ന മെഷീന്‍ വാള്‍ അടക്കം വിവിധ ആയുധങ്ങളും കണ്ടെടുത്തു.കേസില്‍ രണ്ട് പേര്‍ കൂടി ഇനി പിടിയിലാകാനുള്ളതായും ഇവര്‍ക്കായി അന്വേഷണം നടന്ന് വരുന്നതായും വനംവകുപ്പ് അറിയിച്ചു.ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ഉദയന്‍,ഷാജഹാന്‍,സുനില്‍ എ ഫിലിപ്പ്,ബിബിന്‍ ജോസ്,അഖില്‍, മത്തായി,മൂര്‍ത്തി എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തി യത്.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.