കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ ജലനിരപ്പുയര്‍ന്നു

കാഞ്ഞിരപ്പുഴ: വൃഷ്ടിപ്രദേശങ്ങളില്‍ കനത്തമഴ ലഭിച്ചതോടെ കാഞ്ഞിരപ്പുഴ അണക്കെ ട്ടില്‍ ജലനിരപ്പുയര്‍ന്നു. 97.50 മീറ്റര്‍ സംഭരണശേഷിയുള്ള അണക്കെട്ടില്‍ ഇന്ന് 90 മീറ്റര്‍ ജലനിരപ്പ് രേഖപ്പെടുത്തി. കഴിഞ്ഞ മൂന്നുദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടര്‍ ന്നാണ് ജലനിരപ്പ് 40 ശതമാനത്തിലധികം വര്‍ധിച്ചതായി കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ…

‘രാത്രിയില്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ദീര്‍ഘദൂര സര്‍വീസുകള്‍ നിര്‍ത്താനാകില്ലെന്ന് കെ.എസ്.ആര്‍.ടി.സി’

പാലക്കാട് : രാത്രിയില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ബസ് നിര്‍ത്താനാവില്ലെ ന്ന് കെ.എസ്.ആര്‍.ടി.സി. മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. യാത്രക്കാര്‍ക്ക് ഇതു സംബന്ധിച്ച് പരാതിയുണ്ടെന്നും കെ.എസ്.ആര്‍.ടി.സി. അറിയിച്ചു. പാലക്കാട് വാളയാര്‍ റൂട്ടില്‍ പതിനാലാംകല്ലില്‍ ബസുകള്‍ നിര്‍ത്താറില്ലെന്ന് പരാതിപ്പെട്ട് പാലക്കാട് സ്വദേ ശി മണികണ്ഠനാണ്…

സ്‌കൂളിന് സമീപത്തെ കൂറ്റന്‍മരം കടപുഴകി, ഒമ്പത് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്, വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ശ്രീകൃഷ്ണപുരം: സ്‌കൂള്‍വിട്ട് വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ നടന്നുപോകുന്നതിനിടെ പാത യോരത്തെ കൂറ്റന്‍പുളിമരം കടപുഴകി വീണു. മരച്ചില്ലകള്‍ ദേഹത്ത് വീണ് ഒമ്പത് വി ദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. കരിമ്പുഴ ചേരുവരമ്പത്ത് കൃഷ്ണദാസിന്റെ മകന്‍ ആദിത്യന്‍ (12), കോഴിക്കോട്ടില്‍ റഹ്മാന്‍ മകള്‍ റിയാന (14), അരിയൂര്‍ കുറ്റിക്കാട്ടില്‍…

മിഷന്‍ യു.എസ്.എസ് 2024 പദ്ധതി തുടങ്ങി

കോട്ടോപ്പാടം : തിരുവിഴാംകുന്ന് സി.പി.എ. യു.പി. സ്‌കൂളില്‍ മിഷന്‍ യു.എസ്.എസ്. പരിശീലന പദ്ധതിയ്ക്ക് തുടക്കമായി. കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. കുമരംപുത്തൂര്‍ കല്ലടി ഹൈസ്‌കൂളിലെ ഗണിത അധ്യാപകന്‍ രാജേഷ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ മാനേജര്‍…

കുമരംപുത്തൂര്‍ സഹകരണ ബാങ്ക് ആദരവ് 2024 നാളെ

കുമരംപുത്തൂര്‍ : പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ ആദരി ക്കുന്നതിനായി കുമരംപുത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സംഘടിപ്പിക്കുന്ന ആദര വ് 2024 പരിപാടി നാളെ ഉച്ചയക്ക് രണ്ട് മണിക്ക് ബാങ്ക് പരിസരത്ത് നടക്കും. എസ്.എസ്. എല്‍.സി, പ്ലസ്ടു, എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകളില്‍…

സുബ്രതോ കപ്പ് ; എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജേതാക്കള്‍

മണ്ണാര്‍ക്കാട് : ഉപജില്ലാ സുബ്രതോ കപ്പ് ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അണ്ടര്‍ 15 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മണ്ണാര്‍ക്കാട് എം.ഇ.എസ്. ഹയര്‍ സെക്ക ന്‍ഡറി സ്‌കൂള്‍ ജേതാക്കളായി. എം.ഇ.എസ് സ്‌കൂളും കെ.ടി.എം. ഹൈസ്‌കൂളും തമ്മി ലായിരുന്നു ഫൈനല്‍ മത്സരം. അലനല്ലൂര്‍ ഗവ.വൊക്കേഷണല്‍…

നാളെ വൈദ്യുതി ഓഫ് ചെയ്യുന്നില്ല

മണ്ണാര്‍ക്കാട് : 110 കെ.വി. ലൈനിലെ നാളത്തെ (29-06-24) വര്‍ക്ക് മറ്റൊരു ദിവസത്തേക്ക് മാറ്റി. ആയതിനാല്‍ നാളെ വൈദ്യുതി ഓഫ് ചെയ്യുന്നതല്ലന്ന് കെഎസ്ഇബി അറിയിച്ചു

സ്‌കൂള്‍ ബസ് റോഡരുകിലെ ചാലിലെ മണ്ണില്‍ താഴ്ന്നു, കരകയറാന്‍ നാട്ടുകാര്‍ തുണയായി

തെങ്കര : റോഡരുകിലെ ചാലിലെ മണ്ണില്‍ താഴ്ന്ന സ്‌കൂള്‍ ബസ് മണ്ണുമാന്തി യന്ത്രത്തി ന്റെയും നാട്ടുകാരുടെയും സഹായത്തോടെ പുറത്തെടുത്തു. തെങ്കര സര്‍ക്കാര്‍ ഹൈ സ്‌കൂളിന്റെ ബസാണ് വാളാക്കര മെഴുകുംപാറ റോഡില്‍ അപകടത്തില്‍പെട്ടത്. ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. മെഴുകുമ്പാറയില്‍ വിദ്യാര്‍ഥികളെ ഇറ…

യു.ജി.എസ്. ഗോള്‍ഡ് ലോണ്‍ കോങ്ങാട് ബ്രാഞ്ച് ഉദ്ഘാടനം നാളെ

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ ഗ്രാമീണ്‍ സൊ സൈറ്റി ഗോള്‍ഡ് ലോണിന്റെ പതിമൂന്നാമത് ബ്രാഞ്ച് കോങ്ങാടില്‍ നാളെ പ്രവര്‍ത്തനം തുടങ്ങുമെന്ന് മാനേജിംങ് ഡയറക്ടര്‍ അജിത് പാലാട്ട് വാര്‍ത്താ സമ്മേളനത്തില്‍ അറി യിച്ചു. കോങ്ങാട് നമ്പിയത്ത് ടവറില്‍ ഉച്ചയ്ക്ക് 2.30ന്…

അപകടകരമായ മരച്ചില്ലകൾ അടിയന്തിരമായി മുറിച്ച് മാറ്റാൻ ജില്ല കലക്ടറുടെ നിർദേശം, രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകണം

മണ്ണാര്‍ക്കാട് : വകുപ്പുകളുടെയും സ്വകാര്യ ഭൂമിയിലുള്ളതും തദ്ദേശസ്വയം ഭരണ സ്ഥാ പനങ്ങളുടെ കൈവശമുളളതുമായ ഭൂമിയിൽ അപകടകരമായ മരങ്ങളും, മരച്ചില്ലകളും കണ്ടെത്തി അടിയന്തിരമായി മുറിച്ചുമാറ്റുവാനും സ്വീകരിച്ച നടപടി സംബന്ധിച്ച് രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകാനും ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സ ൺ കൂടിയായ…

error: Content is protected !!