മണ്ണാര്‍ക്കാട്: പഴകിയ സ്ലാബ് തകര്‍ന്ന് കുഴിയില്‍ വീണ ആടിനെ അഗ്നിരക്ഷാസേന യെത്തി രക്ഷപ്പെടുത്തി. കാഞ്ഞിരപ്പുഴ മാന്തോണിയില്‍ കൊല്ലമ്പുറത്ത് അജിമോളുടെ ആടാണ് സമീപത്തെ പറമ്പിലെ കുഴിയില്‍ വീണത്. ഉപയോഗശൂന്യമായികടക്കുന്ന ശൗചാലയത്തിന്റെ മാലിന്യടാങ്കാണിത്. കുഴിയുടെ മുകള്‍ ഭാഗത്തെ സ്ലബിന്റെ ഒരു വശം തകരുകയും ഇതിനിടയിലൂടെ 10 അടി താഴ്ചയുള്ള കുഴിയിലേക്ക് ആട് വീഴുകയു മായിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 2.40ഓടെയായിരുന്നു സംഭവം. വിവരമറിയിച്ച പ്രകാരം മണ്ണാര്‍ക്കാട് അഗ്നിരക്ഷാ നിലയത്തില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍ ടി. ജയരാജന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളായ എന്‍. അനില്‍ കുമാര്‍, ഒ. വിജിത്, എം.എസ്. ഷബീര്‍, എം. മഹേഷ്, പി. വിഷ്ണു എന്നിവരെത്തിയാണ് രക്ഷാപ്രവര് ത്തനം നടത്തിയത്. സ്ലാബ് മുഴുവനായി മുറിച്ചുനീക്കിയശേഷം ഏണിവഴി കുഴിയിലിറ ങ്ങി ആടിനെ പുറത്തെടുത്തു. ആട് പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടു. ഉപയോഗശൂന്യ മായികിടക്കുന്ന കുഴി മൂടാനായി ഉടമസ്ഥന് നിര്‍ദേശം നല്‍കിയാണ് സേന മടങ്ങിയത്.
