മണ്ണാര്‍ക്കാട് : വിദ്യാരംഗം കലാസാഹിത്യവേദി മണ്ണാര്‍ക്കാട് മേഖല എല്‍.പി. സര്‍ഗോ ത്സവം പയ്യനെടം എ.യു.പി. സ്‌കൂളില്‍ നടന്നു. 26 വിദ്യാലയങ്ങളില്‍ നിന്നും 228ലധികം കുട്ടികള്‍ പങ്കെടുത്തു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത ഉദ്ഘാ ടനം ചെയ്തു. കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് അധ്യ ക്ഷനായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി. അബൂക്കര്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഇന്ദിര മഠത്തുംപള്ളി, സ്‌കൂള്‍ മാനേജര്‍ പി.പി മൊയ്തൂട്ടി, പ്രധാന അധ്യാപിക എ. റബീന, പ്രൈമറി എച്ച്.എം. ഫോറം കണ്‍വീനര്‍ എസ്.ആര്‍ ഹബീബുള്ള, വിദ്യാരംഗം ജില്ലാ കോര്‍ഡിനേറ്റര്‍ കെ.കെ മണികണ്ഠന്‍, സബ്ജില്ലാ കോര്‍ഡിനേറ്റര്‍ പി.ഷീബശ്രീ, പി.ടി.എ. പ്രസിഡന്റ് സത്യന്‍, ഇംപ്ലിമെന്റിംഗ് ഓഫിസര്‍ സിദ്ദീഖ് പാറക്കോട്, സ്റ്റാഫ് സെക്രട്ടറി പി.സിദ്ദീഖ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്കായി കവിത, കഥ, ചിത്രം, അഭിനയം എന്നീ വിഷയങ്ങളെ ഉള്‍പ്പെ ടുത്തി നടന്ന ശില്‍പശാലക്ക് കെ.ജി സോമനാഥന്‍, കെ.വി അരുണ്‍ദേവ്, വി.എം പ്രിയ, വിനോദ് ചെത്തല്ലൂര്‍, ഫിറോസ് പുത്തനങ്ങാടി, പി.എം നാരായണന്‍, പി.ആര്‍ ഷൈലജ, സാരംഗ് രാഘവന്‍, പി.ദീപക് എന്നിവര്‍ നേതൃത്വം നല്‍കി. സമാപന സമ്മേളനം മണ്ണാര്‍ ക്കാട് നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. കുമരംപുത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന വറോടന്‍ അധ്യക്ഷയായി. തെങ്കര പഞ്ചായത്ത് പ്രസിഡന്റ് എ. ഷൗക്കത്തലി മുഖ്യാതിഥിയായിരുന്നു. മണ്ണാര്‍ക്കാട് ബി.പി.ഒ. കെ. മുഹ മ്മദാലി കുട്ടികള്‍ക്ക് സമ്മാനവിതരണം നടത്തി. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സഹദ് അരിയൂര്‍, എസ്.ആര്‍.ജി. കണ്‍വീനര്‍ പി.കെ ഷാഹിന, വിദ്യാരംഗം കോര്‍ഡിനേറ്റര്‍ ടി. ദിവ്യ മോഹന്‍, ശില്‍പശാല ഇന്‍ചാര്‍ജ് പി.കെ ആശ തുടങ്ങിയവര്‍ സംസാരിച്ചു.