കുമരംപുത്തൂര്‍ : പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ ആദരി ക്കുന്നതിനായി കുമരംപുത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സംഘടിപ്പിക്കുന്ന ആദര വ് 2024 പരിപാടി നാളെ ഉച്ചയക്ക് രണ്ട് മണിക്ക് ബാങ്ക് പരിസരത്ത് നടക്കും. എസ്.എസ്. എല്‍.സി, പ്ലസ്ടു, എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കും. ബാങ്ക് പ്രസിഡന്റ് എ.കെ.അബ്ദുള്‍ അസീസ് അധ്യ ക്ഷനാകും. സെക്രട്ടറി എന്‍.സുഗന്ധി റിപ്പോര്‍ട്ട് അവതരിപ്പിക്കും.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത്, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ പി.ഉദയന്‍, ബാങ്ക് വൈസ് പ്രസിഡന്റ് രമേഷ് നാവായത്ത്, മുന്‍ പ്രസിഡന്റ് എന്‍.മണികണ്ഠന്‍, രാഷ്ട്രീയ കക്ഷി നേതാക്കളായ യു.ടി.രാമകൃഷ്ണന്‍, ജോസ് കൊല്ലിയില്‍, മുഹമ്മദലി ഐലക്കര, രവി എടേരം, അജിഷ് മാസ്റ്റര്‍, സി.മുത്തു, അലവി, വാര്‍ഡ് മെമ്പര്‍ ടി.കെ. മുഹമ്മദ് ഷമീര്‍, ഭരണസമിതി അംഗങ്ങളായ ടി.കെ.മുഹമ്മദ് ഷനൂബ്, പി.കൃഷ്ണകുമാര്‍, എം.അബ്ദുള്‍ നാസര്‍, ടി.ഉസ്മാന്‍, പി.ഗോപാലകൃഷ്ണന്‍, കെ.സുരേഷ് ബാബു, ലിജ രാജ്, കെ.പി.റീന, കെ.ഐഷാബി, രാമകൃഷ്ണന്‍ ആലിക്കല്‍ തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് സിനിമാ താരം കലാഭവന്‍ നവാസ് അവതരിപ്പിക്കുന്ന വണ്‍മാന്‍ ഷോയും അരങ്ങേറും.
