തെങ്കര : റോഡരുകിലെ ചാലിലെ മണ്ണില്‍ താഴ്ന്ന സ്‌കൂള്‍ ബസ് മണ്ണുമാന്തി യന്ത്രത്തി ന്റെയും നാട്ടുകാരുടെയും സഹായത്തോടെ പുറത്തെടുത്തു. തെങ്കര സര്‍ക്കാര്‍ ഹൈ സ്‌കൂളിന്റെ ബസാണ് വാളാക്കര മെഴുകുംപാറ റോഡില്‍ അപകടത്തില്‍പെട്ടത്. ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. മെഴുകുമ്പാറയില്‍ വിദ്യാര്‍ഥികളെ ഇറ ക്കി തിരി കെ വരികയായിരുന്നു ബസ്. ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ പൈപ്പിടുന്ന തിനായി ആറുമാസം മുമ്പ് റോഡരുകില്‍ ചാലെടുത്തിരുന്നു. പൈപ്പിട്ടതിന് ശേഷം മണ്ണ് മൂടിയിരുന്നു. റോഡിനോട് ചേര്‍ന്ന് ചാലെടുത്ത തിനാല്‍ വാഹനങ്ങള്‍ക്ക് അരികൊരു ക്കി നല്‍കാന്‍ പ്രയാസമുള്ളതായി യാത്രക്കാര്‍ പറയുന്നു. സ്‌കൂള്‍ ബസ് ചാലിലെ മണ്ണി ല്‍ താഴ്ന്നിറങ്ങിയെങ്കിലും ആക്‌ സില്‍ കോണ്‍ ക്രീറ്റ് റോഡില്‍ മുട്ടിയതിനാല്‍ അപക ടം ഒഴിവായി. ജെ.സി.ബിയുടേയും നാട്ടുകാരു ടെയും സഹായത്തോടെയാണ് ബസ് റോഡിലേക്ക് കയറ്റിയത്. ഇതിനായി പി.ടി.എ അംഗം സതീഷ്, രാജീവ് മാസ്റ്റര്‍, സുധീഷ്, ഡ്രൈവര്‍ മോഹനന്‍, നാസര്‍ കോല്‍പാടം, രാജന്‍ മറ്റുപ്രദേശവാസികള്‍ എന്നിവര്‍ നടത്തിയ പ്രയത്‌നത്തിന് സ്‌കൂള്‍ പിടിഎ പ്രസി ഡന്റ് ഉനൈസ് നെചിയോടന്‍ നന്ദി അറിയിച്ചു . തെങ്കരയില്‍ നിന്നും വാളാക്കര, മൂത്താരുകാവ് അമ്പലം വഴി മെഴുകുംപാ റയിലേക്കും ചെകിടികുളത്തേ ക്കും എളുപ്പ ത്തില്‍ എത്തിച്ചേരാവുന്ന വഴിയാണ് വാളാക്കര മെഴുകുംപാറ. ഇതുവഴി നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!