കോട്ടോപ്പാടം : തിരുവിഴാംകുന്ന് സി.പി.എ. യു.പി. സ്കൂളില്‍ മിഷന് യു.എസ്.എസ്. പരിശീലന പദ്ധതിയ്ക്ക് തുടക്കമായി. കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. കുമരംപുത്തൂര്‍ കല്ലടി ഹൈസ്കൂളിലെ ഗണിത അധ്യാപകന് രാജേഷ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. സ്കൂള്‍ മാനേജര്‍ സി.പി. ഷിഹാബുദ്ധീന് അധ്യക്ഷനായി. പ്രധാന അധ്യാപകന് ടി.എസ്. ശ്രീവത്സന്‍, എസ്. ആര്.ജി. കണ്‍വീനര്‍ ബിന്ദു.പി.വര്‍ഗീസ്, സ്റ്റാഫ് സെക്രട്ടറി സി.റൈഹാനത്ത്, മിഷന് യു.എസ്.എസ്. പദ്ധതി ഇന്‍ചാര്‍ജ് അബ്ദുള്‍ കരീം പടിക്കല്‍, അധ്യാപകരായ എന്‍.ഒ. ഷിഹാബുദ്ധീന്, രഞ്ജിത്ത് ജോസ് എന്നിവര്‍ സംസാരിച്ചു.
![](http://unveilnewser.com/wp-content/uploads/2024/06/viruz-news-ads2-1-1050x252.jpg)