പാലക്കാട് : പുതിയ പാഠപുസ്തകങ്ങള്‍ക്കുള്ള ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ വികസിപ്പി ക്കുന്നതിന് മുന്നോടിയായി പാലക്കാട് ജില്ലയിലെ തിരഞ്ഞെടുത്ത അധ്യാപകര്‍ക്ക് വേണ്ടി നടത്തുന്ന ദിദ്വിന തിരക്കഥാ ശില്‍പശാലയ്ക്ക് തുടക്കമായി. എസ്.ഐ.ഇ.ടി കേരളയുടേയും പാലക്കാട് ഡയറ്റിന്റെയും ആഭിമുഖ്യത്തില്‍ നടക്കുന്ന ശില്പശാലയുടെ ഉദ്ഘാടനം കൈറ്റ് (കെ.ഐ.ടി.ഇ.) ജില്ലാ കേന്ദ്രത്തില്‍ പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി. സുനിജ നിര്‍വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി. ശശിധരന്‍, സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ കെ. ജയപ്രകാശ്, കൈറ്റ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അജിത വിശ്വനാഥ് തുടങ്ങിയവര്‍ സംബന്ധിച്ചു. എഴുത്തുകാരിയും അധ്യാപികയുമായ സുധ തെക്കേമഠം സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. എസ്.ഐ. ഇ.ടി. രൂപീകരിച്ച ഇ.ടി ക്ലബ്ബുകളുടെ നേതൃത്വത്തില്‍ ട്രെന്‍ഡ് (ടെക് റെഡി എഡ്യുക്കേ റ്റര്‍സ് നെറ്റ് വര്‍ക്ക് ഇന്‍ ഡിസ്ട്രിക്റ്റ്സ്) പദ്ധതിയുടെ ഭാഗമായിട്ടാണ് ശില്പശാല സംഘടിപ്പിക്കുന്നത്.