മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ ഗ്രാമീണ്‍ സൊ സൈറ്റി ഗോള്‍ഡ് ലോണിന്റെ പതിമൂന്നാമത് ബ്രാഞ്ച് കോങ്ങാടില്‍ നാളെ പ്രവര്‍ത്തനം തുടങ്ങുമെന്ന് മാനേജിംങ് ഡയറക്ടര്‍ അജിത് പാലാട്ട് വാര്‍ത്താ സമ്മേളനത്തില്‍ അറി യിച്ചു. കോങ്ങാട് നമ്പിയത്ത് ടവറില്‍ ഉച്ചയ്ക്ക് 2.30ന് നടക്കുന്ന ചടങ്ങ് കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. കെ.ശാന്തകുമാരി എം.എല്‍.എ ഉള്‍പ്പടെ രാഷ്ട്രീയ സാമൂ ഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

ചടങ്ങില്‍ പ്രമുഖ തിമിലവിദ്വാന്‍ കോങ്ങാട് മധു, രാഗരത്‌നം മണ്ണൂര്‍ രാജകുമാരനുണ്ണി, പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ലൂര്‍ ബാലന്‍, കോങ്ങാട് കെ.പി.ആര്‍.പി. സ്‌കൂളിലെ എസ്.എസ്.എല്‍.സി സമ്പൂര്‍ണ എപ്ലസ് വിജയികളേയും കോങ്ങാടിലെ മികച്ച കര്‍ഷ കരേയും ആദരിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് 12 മണിക്ക് പ്രമുഖ വാദ്യ കലാകാരന്‍ കല്ലൂര്‍ ഉണ്ണികൃഷ്ണന്‍ മരാാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം, ഏഷ്യാനെറ്റ് ഫ്‌ളവേഴ്‌സ് ചാനലുകളിലെ വിവിധ പരിപാടികളിലൂടെ ശ്രദ്ധേയനായ യാദവ് ഫോക്‌സ് അവതരിപ്പിക്കുന്ന നാടന്‍പാട്ടും അരങ്ങേറും.

ഉദ്ഘാടനത്തോടനുബന്ധിച്ച് എല്ലാ ബ്രാഞ്ചുകളിലും നല്‍കി വരുന്ന ഒരുവര്‍ഷത്തെ നിക്ഷേപങ്ങളുടെ പലിശ മുന്‍കൂറായി നല്‍കും. ഈ ഓഫര്‍ ജൂണ്‍ 29 മുതല്‍ ജൂലായ് 29 വരെയുണ്ടാകും. കഴിഞ്ഞ നാലുവര്‍ഷത്തോളമായി പാലക്കാട്, മലപ്പുറം ജില്ലകളില്‍ 12 ബ്രാഞ്ചുകളുമായി പ്രവര്‍ത്തിക്കുന്ന യുജിഎസ് ഗോള്‍ഡ് ലോണിന്റെ 13-ാമത്തെ ബ്രാ ഞ്ചാണ് കോങ്ങാട് തുറക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ മാനേജര്‍ അഭിലാഷ് പാലാട്ട്, പി.ആര്‍.ഒ. കെ.ശ്യാംകുമാര്‍, ഓപ്പറേഷന്‍സ് മാനേജര്‍ ഷെബീര്‍ അലി, ഷെമീര്‍ അലി, ശാസ്തപ്രസാദ് എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!