മണ്ണാര്‍ക്കാട്:യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവാസികളെ നാട്ടിലെത്തിക്കണം എന്ന് ആവശ്യപ്പെട്ട് ഇ മെയില്‍ മാര്‍ച്ച് സംഘടിപ്പിച്ചു .പ്രവാസിക ളായവരെ തിരിച്ച് എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാറാര്‍ അടിയന്ത രമായി ഇടപെടണമെന്നും,പ്രവാസികളുടെ മുറികളില്‍ ഭക്ഷണം, കുടിവെള്ളം,അവശ്യമരുന്ന് എന്നിവ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പ്രതിഷേധ ഇമെയിലുകള്‍ അയച്ചു.കെ.പി.സി.സി വൈസ് പ്രസിഡണ്ട് സി.പി മുഹമ്മദ് എക്‌സ്.എം.എല്‍.എ ആദ്യ ഇ-മെയില്‍ അയച്ച് ഉദ്ഘാടനം ചെയ്തു.ഇന്ത്യയുടെയും,കേരളത്തിന്റെയും സാമ്പത്തിക നില ഭദ്രമാക്കിയത് പ്രവാസികള്‍ ആണെന്നും കോവിഡ് കാലത്ത് വിദേശത്തുള്ളവര്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നും അടിയന്തരമായി അവരുടെ പ്രശ്‌നം പരിഹരിച്ച് നാട്ടിലേക്ക് എത്തിക്കാന്‍ സൗകര്യം ഒരുക്കണമെന്ന് സി.പി മുഹമ്മദ് പറഞ്ഞു. നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.യു ജില്ലാ പ്രസിഡണ്ട് കെ.എസ്. ജയഘോഷ് ,യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് ചെറാട്,അരുണ്‍ കുമാര്‍,നൗഫല്‍തങ്ങള്‍,ഹാരിസ്,രാജന്‍ ആമ്പാട ത്ത്,ഷിഹാബ് കുന്നത്ത്,അമീന്‍ നെല്ലിക്കുന്നന്‍,സിജാദ് അമ്പലപ്പാറ, സഫിന്‍ ഓട്ടുപ്പാറ,നിജോ വര്‍ഗീസ്,നവാസ് ചോലയില്‍,ജിയന്റോ ജോണ്‍,ഹാബി ജോയ്,ഷൈജു അട്ടപ്പാടി, അസീര്‍,ഫൈസല്‍, മുജീബ്,മണികണ്ഠ രാജീവ്,ഹമീദ്,ഷമീം അക്കര,അഹില,മരിയ, സിജാഹ്,അഡ്വ.ദില്‍പി,ഹരികൃഷ്ണന്‍ തുടങ്ങി നൂറു കണക്കിനാളു കള്‍ പ്രതിഷേധ ഇമെയില്‍ അയച്ചു.