മണ്ണാര്‍ക്കാട് : ലോക്ക് ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കേരളത്തിലെ ഓട്ടോ മൊബൈല്‍ മേഖലയിലെ വ്യാപാരികള്‍ക്ക് ഷോറൂമുകളുടെ വാടക മൂന്ന് മാസത്തേക്കെങ്കിലും ഒഴിവാക്കുക, സ്ഥാപനം നടത്തി കൊണ്ട് പോകാന്‍ പുനര്‍ വായ്പ പദ്ധതിയിലു ള്‍പ്പെടുത്തി (മുദ്ര ലോണ്‍ പോലെ) 10 ലക്ഷം രൂപയോളം ദീര്‍ഘ കാല വായ്പ അനുവദിച്ച് നല്‍കുക തുടങ്ങിയ വിവിധ ആവശ്യങ്ങളു ന്നയിച്ച് ഓള്‍ കേരള ടൂവീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ജില്ലയിലെ എംപി,എംഎല്‍എമാര്‍ എന്നിവര്‍ക്ക് നല്‍കി.വികെ ശ്രീകണ്ഠന്‍ എംപി എംഎല്‍എമാരായ ഷാഫി പറമ്പില്‍,പികെ ശശി, എന്‍ ഷംസുദ്ദീന്‍, എന്നിവര്‍ക്കാണ് നിവേദനം നല്‍കിയത്.
കേരളത്തിലെ ഒട്ടോമൊബൈല്‍ മേഖലയിലെ വ്യാപാരികളായ ( ഹീറോ, ടി.വി.എസ്, സുസുക്കി, ഹോണ്ട, ബജാജ്, യമഹ,വെസ്പ ,എന്‍ഫീല്‍ഡ്, ഓക്കി നോവ, ജിമോപി) ഡീലര്‍മാര്‍ വന്‍ പ്രതിസന്ധി യിലായിരിക്കുകയാണ് ഇതിനൊപ്പമാണ് BS 4 പ്രതിസന്ധിയും. ഗ്രാമീ ണ തൊഴില്‍ മേഖലയില്‍ ഏറെ തൊഴില്‍ പ്രദാനം ചെയ്യുന്ന ഈ മേഖല മുന്‍കൂറായി വന്‍ തുകയാണ് നികുതി ഇനത്തില്‍ സര്‍ക്കാരി ന് നല്‍കുന്നത്.വിവിധ കമ്പനികളിലായി പ്രതിമാസം 60000 ല്‍ കൂടുതല്‍ വാഹനങ്ങള്‍ കേരളത്തില്‍ പില്‍പന നടത്തുന്നുണ്ട് ഇതില്‍ 40% നികുതി സര്‍ക്കാരിലേക്ക് അടക്കുന്നുണ്ട്.കോവിഡ് അടച്ചു പൂട്ടലോടെ ഈ മേഖല തകര്‍ന്നു തരിപ്പണമായി. കേരളത്തി ല്‍ ഏകദേശം അര ലക്ഷത്തില്‍ കൂടുതല്‍ കുടുംബങ്ങള്‍ ഈ മേഖലയെ ആശ്രയിച്ച് ഉപജീവനം കഴിച്ചവരുന്നുണ്ട്.അത് കൊണ്ട് തന്നെ ഇരുചക്ര വ്യാപാര മേഖല പുനരുദ്ധരിക്കാന്‍ വന്‍തുക ഉടമ കള്‍ക്ക് ആവശ്യമായി വരികയാണ്.ഈ സാഹര്യത്തില്‍ സര്‍ക്കാ റിന്റെ ഭാഗത്ത് നിന്നും സഹായ നടപടികള്‍ ഉണ്ടാകണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
ഇരുചക്ര വ്യാപാരമേഖലയിലെ ആവശ്യങ്ങളും പ്രശ്‌നങ്ങളും ശാസ്ത്രീയ പഠനം നടത്താനും മേഖലയെ പുനരുജ്ജീവിപ്പിക്കാ നുള്ള അടിയന്തര പ്രധാന്യത്തോടെയുള്ള നടപടി കൈക്കൊ ള്ളുക,വായ്പാ തിരിച്ചടവ് മുടങ്ങുമ്പോള്‍ എന്‍പിഎ കാറ്റഗറിയില്‍ പ്പെടുത്തി വായ്പാ ലഭ്യമാകാത്ത സാഹചര്യം ഒഴിവാക്കി പുനര ധിവാസ പദ്ധതിയിലുള്‍പ്പെടുത്തി ദീര്‍ഘകാല വായ്പ കുറഞ്ഞ പലിശ നിരക്കില്‍ സ്വന്തം ജാമ്യ വ്യവസ്ഥയില്‍ നല്‍കാനുള്ള സാഹചര്യം സൃഷ്ടിക്കുക, കെട്ടിട വാടക കുറഞ്ഞത് മൂന്ന് മാസത്തേക്കെങ്കിലും ഇളവ് അനുവദിക്കുക, എംഎസ്എംഇ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും വ്യവസായ കേന്ദ്രങ്ങളില്‍ നിന്നുമെടുത്ത കെട്ടിടങ്ങള്‍ക്ക് മൂന്ന് മാസം വാടക ഇളവ് നല്‍കിയത് സ്വകാര്യ കെട്ടിടങ്ങള്‍ക്കും ബാധകമാക്കുക, ഇലക്ട്രി സിറ്റി വിവിധ നികുതികള്‍ക്ക് ഇളവ് നല്‍കുക കാലഹരണപ്പെട്ട ലൈസന്‍സ് പുതുക്കുവാന്‍ സമയം അനുവദിക്കുകഏകജാലകം വഴി ഒറ്റലൈസന്‍സാക്കുക, തൊഴിലാളികള്‍ക്കുള്ള അടിയന്തര സാമ്പത്തിക സഹായം ഇഎസ്‌ഐ എന്നിവ ഈ മേഖലക്ക് മാത്ര മായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ എത്രയും വേഗം നടപ്പിലാക്കണമെന്ന് ഓള്‍ കേരള ടൂവീലേഴ്‌സ് ഡിലേഴ്‌സ് അസോ സിയേഷന്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു.