മണ്ണാര്‍ക്കാട്: ലോക്ക് ഡൗണ്‍ തീരുന്നതിന് മുമ്പ് ഓണ്‍ലൈന്‍ ഭീമന്‍ മാര്‍ക്ക് വ്യാപാരം ചെയ്യാനുള്ള സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് പ്രതിഷേധ മറിയിച്ച് വ്യാപാര ഭവനില്‍ സത്യാഗ്രഹമി രുന്നു.ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ക്ക് വ്യാപാരം ചെയ്യുവാന്‍ അനുവാദം കൊടുക്കാതെ ഓണ്‍ലൈന്‍ ഭീമന്‍മാര്‍ക്ക് അനുവാദം കൊടുത്തതില്‍ പ്രതിഷേധിച്ച് ജില്ലാകമ്മിറ്റിയുടെ ആഹ്വാനപ്രകാ രമാണ് വിവിധ വ്യാപാര ഭവനുകളില്‍ നടന്ന പ്രതിഷേധ പരിപാടി യുടെ ഭാഗമായി മണ്ണാര്‍ക്കാടും സത്യാഗ്രഹം ഇരുന്നത്. വാറ്റിന്റെ പേരില്‍ കേരള സര്‍ക്കാര്‍ വ്യാപാരികള്‍ക്ക് നോട്ടീസ് അയക്കുന്ന നടപടി പിന്‍വലിക്കണമെന്നും കടകള്‍ അടച്ചിട്ടതുമൂലം ദുരിത ത്തിലായ വ്യാപാരികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ അനുവദി ക്കണമെന്നും യൂണിറ്റ് പ്രസിഡന്റ് ആവശ്യപ്പെട്ടു. യൂണിറ്റ് ജന.സെക്രട്ടറി രമേഷ് പൂര്‍ണ്ണിമ ,ജോണ്‍സണ്‍ എന്നിവരും സത്യാ ഗ്രഹ പരിപാടിയില്‍ പങ്കെടുത്തു. അവശ്യമായ സുരക്ഷാ മാന ദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു സമരപരിപാടി.