മണ്ണാര്‍ക്കാട് : പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നയിക്കുന്ന യു.ഡി.എഫിന്റെ മല യോര സമരയാത്ര നാളെ ജില്ലയിലെത്തും. വൈകിട്ട് നാലിന് നെല്ലിപ്പുഴയിലാണ് സമര സമ്മേളനം നടക്കുക. കരുവാരക്കുണ്ടില്‍ നിന്നും ഉച്ചകഴിഞ്ഞ് മൂന്നരയോടെ പാലക്കാട് ജില്ലയിലേക്ക് പ്രവേശിക്കുന്ന ജാഥക്ക് എടത്തനാട്ടുകര വട്ടമണ്ണപ്പുറത്ത് വച്ച് ഔദ്യോഗി കവരവേല്‍പ്പ് നല്‍കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇവിടെ നിന്നും യാത്രയെ ആനയിച്ച് മണ്ണാര്‍ക്കാട് നഗരത്തിലെത്തും. തുടര്‍ ന്ന് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നന്നും സമരയാത്രാ നേതാക്കള്‍ തുറന്ന് വാഹനത്തില്‍ കയറി ജനങ്ങളെ അഭിവാദ്യം ചെയ്ത് സമ്മേളന വേദിയായ നെല്ലിപ്പുഴയിലേക്ക് എത്തി ച്ചേരും.
രാഷ്ട്രീയത്തിന് അതീതമായി മലയോരകര്‍ഷകര്‍ സമരത്തെ അഭിവാദ്യം ചെയ്യാനെ ത്തുമെന്നാണ് പ്രതീക്ഷ. സമരയാത്രയുടെ പ്രചരണാര്‍ഥം പഞ്ചായത്തുകളില്‍ കണ്‍ വെന്‍ഷനുകളും പ്രചരണങ്ങളും നടത്തിയിരുന്നു. വന്യമൃഗ ആക്രമണത്തിനും കാര്‍ ഷിക മേഖലയിലെ തകര്‍ച്ചയ്ക്കും, ബഫര്‍സോണ്‍ വിഷയത്തിലും പരിഹാരം ഉണ്ടാ ക്കണമെന്നാവശ്യപ്പെട്ടാണ് സമരയാത്ര നടക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച കണ്ണൂര്‍ ആറള ത്ത് നിന്നും തുടങ്ങിയ യാത്ര മലപ്പുറം ജില്ലയിലെ സ്വീകരണത്തിന് ശേഷമാണ് പാല ക്കാട്ടേക്കെത്തുന്നത്. ജില്ലയിലെ ഏക സ്വീകരണമാണ് മണ്ണാര്‍ക്കാട് നടക്കുകയെന്നും ഭാരവാഹികള്‍ അറിയിച്ചു.
മലയോരമേഖലയിലെ ജനങ്ങള്‍ നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങളിലെ പ്രതിഷേധം ആവാഹിച്ചാണ് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലുള്ള യാത്ര കണ്ണൂരില്‍ നിന്നും പുറപ്പെട്ടിട്ടുള്ളത്. ഒരുകാലത്തും ഇല്ലാത്ത തരത്തിലാണ് മലയോരമേഖലയില്‍ വന്യമൃ ഗശല്ല്യം രൂക്ഷമാകുന്നതെന്നും ഇത് നിയന്ത്രിക്കുന്നതില്‍ വനംവകുപ്പ് ഉണര്‍ന്ന് പ്രവര്‍ ത്തിക്കുന്നില്ലെന്നും തടയാനുള്ള പദ്ധതികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പു കയാണെന്നും സ്വാഗത സംഘം ചെയര്‍മാന്‍ കൂടിയായ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. പറഞ്ഞു. നാട്ടിലുള്ള മനുഷ്യര്‍ അബദ്ധത്തില്‍ കാട്ടില്‍ കയറിയാല്‍ പോലും കേസെടു ക്കുന്ന വനംവകുപ്പ് കാട്ടിലുള്ള മൃഗങ്ങള്‍ നാട്ടിലേക്കിറങ്ങാതെ നോക്കുകയും വേണം. വനംവകുപ്പിന് നിരവധി പോരായ്മകളുണ്ട്. കഴിഞ്ഞ എട്ടുവര്‍ഷത്തോളമായി വകുപ്പിനെ ശാക്തീകരിക്കാന്‍ ഒരുനടപടിയും നടക്കുന്നില്ല. വിവിധ രാജ്യങ്ങളിലും സംസ്ഥാനങ്ങളി ലും ഇതിനായി പദ്ധതികള്‍ നടപ്പിലാക്കുണ്ട്. സംസ്ഥാന സര്‍ക്കാര്‍ പ്രശ്‌നത്തെ ഗൗരവമാ യി കാണണം. വരാന്‍ പോകുന്ന ബജറ്റില്‍ പദ്ധതി വെക്കുകയും ഫണ്ട് അനുവദിക്കുക യും വേണം. മലയോരമേഖലയില്‍ താമസിക്കുന്നവരുടെ പ്രയാസങ്ങളെ ഗൗരവമായി പരിഗണിച്ച് പരിഹരിക്കാന്‍ നടപടിയുണ്ടാകണമെന്നും എം.എല്‍.എ. ആവശ്യപ്പെട്ടു.
വാര്‍ത്താ സമ്മേളനത്തില്‍ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ, പി.അഹമ്മദ് അഷ്‌റഫ്, കള ത്തില്‍ അബ്ദുല്ല, റഷീദ് ആലായന്‍, ടി.എ സലാം, സി.മുഹമ്മദ് ബഷീര്‍, പി.ആര്‍ സുരേ ഷ്, പി.സി ബേബി, അസീസ് ഭീമനാട്, ഹുസൈന്‍ കോളശ്ശേരി, ഹനീഫ, അയ്യപ്പന്‍, മനോ ജ്, എം.ആര്‍ സത്യന്‍, വി.വി സത്യന്‍,കെ.ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
![](http://unveilnewser.com/wp-content/uploads/2024/12/UGS-02-1050x252.png)