മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് ഉപജില്ല കലോത്സവം സമാപിച്ചു. മണ്ണാര്‍ക്കാട് എം.ഇ.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജേതാക്കളായി. തച്ചമ്പാറ ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാം സ്ഥാനവും ആതിഥേയരായ കുമരംപുത്തുര്‍ കല്ലടി സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം മലപ്പുറം ജില്ലാ അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് ഫിറോസ്. എം. ഷഫീഖ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യസ ജില്ലാ ഓഫിസര്‍ ടി.എം സലീനബീവി അധ്യക്ഷയായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി. അബൂബക്കര്‍ സമ്മാനദാനം നടത്തി. ജനറല്‍ കണ്‍വിനര്‍ എം ഷെഫിഖ് റഹ്മാന്‍ , ബിജു അമ്പാടി, എന്‍ കെ മിനിമോള്‍ , മണ്ണാര്‍ക്കാട് ബി.പി സി കുമാരന്‍ പി , അഗളി ബി പി സി ഭക്തഗിരീഷ് , എ കെ മനോജ് കുമാര്‍ , അക്കാഡമിക് കൗണ്‍സില്‍ ജോയിന്റ് കണ്‍വീനര്‍ പി മനോജ് ചന്ദ്രന്‍ , സിദ്ധിഖ്പാറോക്കോട് , പി യൂസഫ് , സിപി മുഹമ്മദ് മുസ്തഫ , പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സലീം നാലകത്ത്, സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ ബിജു ജോസ്, അധ്യാപ ക സംഘടന പ്രതിനിധികളായ കെ കെ മണികണ്ഠന്‍ , യു കെ ബഷീര്‍ , പി ജയരാജ് , കരിം മൊട്ടുപാറ തുടങ്ങിയവര്‍ സംസാരിച്ചു. നവംബര്‍ രണ്ടിനാണ് ഉപജില്ലാ കലോത്സം കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടങ്ങിയത്. തിങ്കള്‍ മുതല്‍ ബുധനാഴ്ച വരെ 14 വേദികളിലായി മത്സരങ്ങള്‍ അരങ്ങേറി. 121 സ്‌കൂളുകളില്‍ നിന്നും ഏഴായിരത്തിലധികം കുട്ടികളാണ് മത്സരിച്ചത്.