മണ്ണാര്‍ക്കാട് : മലവെള്ളപ്പാച്ചിലില്‍ വന്‍മരങ്ങളും തടിക്കഷ്ണങ്ങളും ഒഴുകിയെത്തി പാല ത്തിന്റെ തൂണുകളില്‍ തങ്ങിനില്‍ക്കുന്നത് തൂണുകള്‍ക്ക് ഭീഷണിയാകുന്ന തിനൊപ്പം പുഴയുടെ സ്വാഭാവിക ഒഴുക്കിനേയും തടസ്സപ്പെടുത്തുന്നു. മരങ്ങള്‍ വന്നടിയുമ്പോള്‍ തൂണുകളിലെ സിമന്റുപാളികള്‍ അടര്‍ന്നുപോകാനും കാരണമാകുന്നുണ്ട്. താലൂക്കി ലെ പ്രധാന പുഴകളായ കുന്തിപ്പുഴ, നെല്ലിപ്പുഴ എന്നിവിടങ്ങളിലാണ് മരങ്ങള്‍ കൂടുതലും വന്നടിയുന്നത്. കോല്‍പ്പാടം കോസ്വേ, അട്ടപ്പാടി ചുരത്തിലെ മന്ദംപൊട്ടിയിലുള്ള ചപ്പാ ത്ത് എന്നിവിടങ്ങളിലും മരങ്ങള്‍ തടഞ്ഞുനില്‍ക്കുന്നു. യഥാസമയങ്ങളില്‍ ഇവ നീക്കം ചെയ്യാത്തതാണ് പ്രതിസന്ധി തീര്‍ക്കുന്നത്.
കുന്തിപ്പുഴ പാലത്തിന്റെ തൂണുകളില്‍ വന്‍മരങ്ങള്‍ വന്നടിയുന്നത് പതിവാണ്. ഇടവിട്ടു ള്ള മലവെള്ളപ്പാച്ചിലിലാണ് മരങ്ങള്‍ കടപുഴകി എത്തുന്നത്. നിലവില്‍, വന്‍മരങ്ങളും തടികഷ്ണങ്ങളും ഉള്‍പ്പെടെ അഞ്ചിലധികം തടസങ്ങളുണ്ട് ഇവിടെ. കഴിഞ്ഞദിവസം മരങ്ങള്‍ മുറിച്ചുനീക്കുന്നതിനായി അഗ്നിരക്ഷാസേനാംഗങ്ങള്‍ പുഴയിലിറങ്ങി സ്ഥിതി ഗതികള്‍ പരിശോധിച്ചിരുന്നു. ഈഭാഗത്ത് ശക്തമായ കുത്തൊഴുക്കുണ്ട്. ഘട്ടംഘട്ടമായി മരങ്ങള്‍ മുറിച്ചുമാറ്റാനാണ് അഗ്‌നിരക്ഷാസേനയുടെ നീക്കം. അടുത്തദിവസംതന്നെ ഇതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഇവര്‍ അറിയിച്ചു.
മരത്തടികളില്‍ ചെറിയമരങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും വന്നിടിഞ്ഞിട്ടുമുണ്ട്. പുഴയ്ക്കുകുറുകെ ആകെ തടസമായ രീതിയിലാണ് മരങ്ങള്‍ കിടക്കുന്നത്. മാലിന്യങ്ങ ള്‍ വന്നടിയുന്നത് പുഴയെ ആശ്രയിച്ചുള്ള കുടിവെള്ള പദ്ധതികളെയും ബാധിക്കുമോ യെന്ന ആശങ്കയുണ്ട്. കോല്‍പ്പാടം കോസ്വേയുടെ തൂണുകളിലും മരത്തടികളുംമറ്റു വന്നടിഞ്ഞിട്ടുണ്ട്. കൈവരികള്‍പലതും തകര്‍ന്നുപോവുകയും ചെയ്തു. കഴിഞ്ഞ ദിവ സങ്ങളിലുണ്ടായ ശക്തമായ മഴയില്‍ മന്ദംപൊട്ടിക്ക് കുറുകെയുള്ള ചപ്പാത്തിന് മുകളി ലൂടെയാണ് വെള്ളമൊഴുകിയത്. ഇവിടെയും തടസങ്ങള്‍ ഏറെയുണ്ട്.