മണ്ണാര്‍ക്കാട് : പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥി സി.കൃഷ്ണകു മാര്‍ പരാജയപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്തം തന്റെ തലയില്‍ കെട്ടിവെക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നതെന്ന് ബി.ജെ.പി. നേതാവ് സന്ദീപ് വാര്യര്‍. താന്‍ നേരിടുന്ന പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കാത്തതും ഇതിന്റെ ഭാഗമാണെന്ന് സംശയി ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്ണാര്‍ക്കാട് കോടതിയില്‍ എത്തിയ സന്ദീപ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. പാലക്കാട് ബി.ജെ.പി. ജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. നിലവിലുള്ള വിഷയം ആത്മാഭിമാനത്തിനുമേല്‍ ഏല്‍പ്പിച്ച ആഘാ തമാണ്. അത് പരിഹരിക്കാതെ വിഷയത്തെ വഷളാക്കി പാപഭാരം അടിച്ചേല്‍പ്പിക്കാനു ള്ള ശ്രമമാണ് നടക്കുന്നത്. താന്‍ പോയാലും ഒന്നുമില്ലെന്ന തരത്തില്‍ ബോധപൂര്‍വ്വം അപമാനിച്ചുകൊണ്ടിക്കുന്ന സമയത്ത് ആത്മാഭിമാനം നഷ്ടപ്പെട്ടയാളോട് അച്ചടക്കമെന്ന് പറഞ്ഞ് ഭയപ്പെടുത്തരുത്. നടപടിയെടുക്കേണ്ടത് തന്നെ അപമാനിച്ച ആളുകള്‍ക്ക് നേ രെയാണ്. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംഘടനയിലെ നേതാക്കള്‍ രണ്ടുതട്ടിലാ ണെന്ന് സൂചിപ്പിക്കുംവിധത്തിലും പ്രവര്‍ത്തകരെ മാനസികമായി പ്രയാസപ്പെടുത്തുന്ന തരത്തിലും ഒരുസംഭവമുണ്ടാക്കി തീര്‍ത്ത നേതാക്കളാണ് അച്ചടക്കലംഘനം നടത്തിയ തും സംഘടനയ്ക്ക് ദോഷകരമായി പ്രവര്‍ത്തിച്ചതും. കോണ്‍ഗ്രസ്,സി.പിഎം. നേതാക്ക ള്‍ സന്ദീപ് നല്ലൊരുവ്യക്തിയാണെന്ന് പറഞ്ഞതിന്റെ പൂര്‍ണ്ണഅംഗീകാരം തന്റെ അച്ഛ നും അമ്മയ്ക്കുമാണ്. രാഷ്ട്രീയമാറ്റമെന്നത് പ്രസക്തമല്ല. രാഷ്ട്രീയമായി ബി.ജെ.പി ക്കാരനാണെന്നും ബി.ജെ.പി. ആരുടെയും സ്വന്തംസ്വത്തല്ലെന്നും സന്ദീപ് പറഞ്ഞു.