അലനല്ലൂര്‍: അലനല്ലൂര്‍ ടൗണില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രികനായ യുവാവ് മരിച്ചു. സുഹൃത്തിന് ഗുരുതര പരിക്ക്. അലനല്ലൂര്‍ പാലക്കാഴി കുറ്റിക്കാട്ടില്‍ ചെമ്മന്‍കുഴിയില്‍ വാസുദേവന്റെ മകന്‍ സുമേഷ് (24) ആണ് മരിച്ചത്. ഒപ്പമുണ്ടായി രുന്ന ശ്രീനാഥി (25)നെ സാരമായ പരിക്കുകളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപ ത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ 12.45നാണ് അപകടം. മേലാറ്റൂര്‍ ഭാഗ ത്തുനിന്നും വരികയായിരുന്ന കാറും മണ്ണാര്‍ക്കാട് നിന്നും മേലാറ്റൂര്‍ ഭാഗത്തേക്കു പോ വുകയായിരു ന്ന ലോറിയും തമ്മിലാണ് നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചത്. അപകടത്തി ന്റെ കാരണം വ്യ ക്തമല്ല. അപകടത്തില്‍ കാറിന്റെ മുന്‍വശം പാടെ തകര്‍ന്നു. നാട്ടുകാരെ ത്തിയാണ് തകര്‍ന്ന കാറില്‍നിന്നും യുവാക്കളെ പുറത്തെടുത്ത് ആശുപത്രിയിലേക്കെ ത്തിച്ചത്. എന്നാല്‍ സുമേഷിന്റെ ജീവന്‍ രക്ഷിക്കാനായില്ല. നാട്ടുകല്‍ പൊലിസ് കേസെടുത്ത് തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!