തെങ്കര: തെങ്കര ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെ വാര്‍ഷിക പൊതു യോഗവും,അനുമോദന സദസ്സും സംഘടിപ്പിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷ യില്‍ ഉന്നത വിജയം നേടിയ ക്ഷീരസംഘത്തിലെ അംഗങ്ങളുടെ മക്കളെ ആദരിച്ചു. ക്ഷീരോല്‍പാദക സംഘം പ്രസിഡന്റ് എന്‍.പി ജോര്‍ജ്ജ് അധ്യക്ഷനായി. മുതിര്‍ന്ന അംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു.വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരം വിതരണം ചെയ്തു. എറ്റവും കൂടുതല്‍ പാല്‍ അളന്ന വി.കൃഷ്ണകുമാരി. ഗുണമേന്മയുള്ള പാല്‍ അളന്ന കെ. പ്രജിത എന്നിവരെ മില്‍മയുടെ സീനിയര്‍ സൂപ്പര്‍വൈസര്‍ ടി.എ ശോഭന ഉപഹാരം കൈമാറി. ക്ഷീരോല്‍പാദക സംഘം സെക്രട്ടറി കെ. രുക്മണി, വസന്തകുമാരി, മധു, കെ. ബാബു, കെ.ഹരിദാസന്‍, ശാരദ, ഓമന, ലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!