ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു

പാലക്കാട് : കൃഷി ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട് അര്‍ഹര്‍ക്ക് ഭൂമിതരംമാറ്റി ലഭിക്കു ന്നതില്‍ കാലതാമസം ഒഴിവാക്കാന്‍ കൃഷി ഓഫീസര്‍മാരുടെ യോഗം വിളിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.എസ്.ചിത്ര ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. 2008 ലെ തണ്ണീര്‍ത്തട നിയമപ്രകാരമുളള നിയന്ത്രണങ്ങള്‍ സംബന്ധിച്ച് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചെങ്കിലും വീടോ സ്ഥലമൊ ഇല്ലാത്ത വൃക്തി കൃഷി ഭൂമി തരം മാറ്റ ലിന് അപേക്ഷിച്ചാല്‍ പരിശോധന വിധേയമാക്കി ദീര്‍ഘനാളായി കൃഷി ചെയ്യാത്ത ഭൂ മി തരം മാറ്റുന്നതില്‍ കൃഷി വകുപ്പിന്റെ ഭാഗത്ത് നിന്ന് തടസം ഉണ്ടാകരുതെന്ന് എം. എല്‍എമാരായ പി.മമ്മികുട്ടി, കെ.ശാന്തകുമാരി.എപ്രഭാകരന്‍ എന്നിവര്‍ ആവശ്യപ്പെട്ട തിന്റെ അടിസ്ഥാനത്തിലാണ് കൃഷിഓഫീസര്‍മാരുടെ യോഗം വിളിക്കാമെന്ന് ജില്ല കളക്ടര്‍ അറിയിച്ചത്.

കാഞ്ഞിരപ്പുഴ ,തച്ചമ്പാറ,കരിമ്പ പ്രദേശങ്ങളിലുളള 150 കുടുംബങ്ങളുടെ കൈവശഭൂമി യുമായി ബന്ധപ്പെട്ട് നിലവിലുളള അപേക്ഷകള്‍ക്ക് പുറമെ ഇതുമായി ബന്ധപ്പെട്ട പുതി യ അപേക്ഷകളുടെ പരിഗണിച്ച് പുരോഗതി അറിയിക്കാന്‍ കെ.ശാന്തകുമാരി എം.എല്‍ .എ യോഗത്തില്‍ ആവശ്യപ്പെട്ടു. കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസവുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് -ശിരുവാണി മീന്‍വല്ലം കാഞ്ഞിരപ്പുഴ ഉദ്യാനം ബസ്റൂട്ടിന്റെ പുരോഗതി വ്യക്തമാക്കാനും ജലലഭ്യത സംബന്ധിച്ച് കൃത്യമായ കണക്കെടുക്കാനും ടൂറിസവുമാ യി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ നിന്ന് തുക ലഭ്യമാകാനുളള നടപടികള്‍ ത്വരിതപ്പെടുത്താ നും യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

നെല്ല് സംബന്ധിച്ച കര്‍ഷകരുടെ രജിസ്ട്രേഷന്‍ വേളയില്‍ ലോഡിങ് പോയ്ന്റ് രേഖപ്പെ ടുത്തുന്നത് സംബന്ധിച്ച ആശയക്കുഴപ്പം കൃഷിവകുപ്പും സപ്ലൈകോ അധികൃതരും സംയുക്തമായി പരിഹരിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. സംഭരണത്തില്‍ കേന്ദ്രസര്‍ ക്കാരിന്റെ വ്യവസ്ഥ പാലിക്കുന്നതിനാണ് ആണ് ലോഡിങ് പോയ്ന്റ് രേഖപ്പെടുത്തണ മെന്ന് വ്യക്തമാക്കിയുള്ള ഉത്തരവ് കൃഷിവകുപ്പിന് കൈമാറിയതെന്ന് സപ്ലൈകോ അധികൃതര്‍ വ്യക്തമാക്കിയെങ്കിലും മുന്‍വര്‍ഷങ്ങളിലേതു പോലെ തന്നെ സംഭരണ ത്തിനുളള രജിസ്ട്രേഷന്‍ നടപടികള്‍ നടത്തണമെന്ന് എംഎല്‍എമാരായ കെ.ഡിപ്രസേ നന്‍, കെ.ബാബു, കെ.ശാന്തകുമാരി എന്നിവര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ നിര്‍ദ്ദേശിച്ചു. നെല്ല് സംഭരണത്തിലെ കാലതാമസം ഒഴിവാക്കാന്‍ ബന്ധപ്പെട്ട വകുപ്പുക ള്‍ ഉചിതമായ പ്രവര്‍ത്തനം നടപടി സ്വീകരിക്കാന്‍ ജില്ലാ വികസന സമിതി ചെയര്‍പേഴ്സ ണ്‍ കൂടിയായ ജില്ലാ കളക്ടര്‍നിര്‍ദ്ദേശം നല്‍കി .

ഷൊര്‍ണൂര്‍-കൊച്ചിന്‍ പാലം റോഡ് പ്രവര്‍ത്തികളുമായി ബന്ധപ്പെട്ട രജിസ്ട്രേഷന്‍ വര്‍ക്കുകള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിനും റോ വാട്ടര്‍ മുതല്‍ കൊച്ചിന്‍ പാലം വരെയുള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് സമര്‍പ്പിച്ച എസ്റ്റിമേറ്റില്‍ ഭരണാ നുമതി ലഭ്യമാക്കി തുടര്‍ സ്വീകരിക്കണമെന്ന് മമ്മികുട്ടി എംഎല്‍എ ആവശ്യപ്പെട്ടതി നെ തുടര്‍ന്ന് പ്രസ്തുത പ്രവര്‍ത്തി അടുത്ത ജില്ല വികസന സമിതി യോഗത്തിന് മുന്‍പ് തീര്‍ക്കാന്‍ ജില്ല കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഒറ്റപ്പാലം പെരിന്തല്‍മണ്ണ റോഡിലെ ഇലക്ട്രിക് പോസ്റ്റ് മാറ്റി റോഡ് നിര്‍മ്മാണ പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് പിഡബ്ല്യുഡി-കെഎസ്ഇബി വകുപ്പുകള്‍ തമ്മില്‍ ആലോചിച്ചു തുടര്‍ന്ന് നടപടി സ്വീ കരിക്കണമെന്ന് ജില്ല കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. പ്രസ്തുത റോഡിന്റെ പുരോഗതി സം ബന്ധിച്ച് പി.മമ്മൂട്ടി എംഎല്‍എ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നിര്‍ദ്ദേശം.

പറളി പഞ്ചായത്തിലെ വട്ടപ്പള്ളത്ത് റെയില്‍വേ അടിപ്പാതയുമായി ബന്ധപ്പെട്ട പ്രവൃ ത്തിയുടെ പുരോഗതി സംബന്ധിച്ചും റെയില്‍വേയുമായി ബന്ധപ്പെട്ട ജില്ലയിലെ പ്രവ ര്‍ത്തനങ്ങളുടേയും പുരോഗതി വിലയിരുത്താന്‍ ജനപ്രതിനിധികളേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും ഉള്‍പ്പെടുത്തി റെയില്‍വേ അധികൃതരുടെ യോഗം വിളിക്കാന്‍ എം. എല്‍.എമാര്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. പി.എം.ജി.എസ്.വൈയില്‍ ഉള്‍പ്പെട്ട പൊ രിയാനി-കയ്യാറ- അരിമന്നി റോഡില്‍ പതിനൊന്ന് ഇലക്ട്രിക്ക് പോസ്റ്റുകള്‍ സ്ഥാപി ക്കാനായി ഫോറസ്റ്റില്‍ നിന്ന് എന്‍.ഒ.സി ലഭിക്കുന്ന പ്രവൃത്തി ത്വരിതപ്പെടുത്തണമെന്ന് എ.പ്രഭാകരന്‍ എല്‍.എ ആവശ്യപ്പെട്ടു. 2018 ലെ പ്രളയത്തില്‍ തകര്‍ന്ന ചെല്ലക്കാവ് ഏരി യുടേയും അമ്പാട്ട് റോഡിന്റേയും നവീകരണപ്രവൃത്തികള്‍ അടുത്ത ജില്ലാ വികസന സമിതിയോഗത്തിന് മുന്‍പ് പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ ഉദ്യോഗ സ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍്കി. കുതിരാന്‍ കഴിഞ്ഞ് തരൂര്‍-ആലത്തൂര്‍ മണ്ഡലങ്ങളിലുള്‍ പ്പെട്ട ഹൈവേയുമായി ബന്ധപ്പെട്ടുളള പ്രശ്നപരിഹാരങ്ങള്‍ക്ക് ദേശീയപാത അധികൃത രുടെ ഇടപെടല്‍ കാര്യക്ഷമമാക്കണമെന്നും ആര്‍ദ്രമിഷനുമായി ബന്ധപ്പെട്ട തരൂര്‍ മണ്ഡല ത്തിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും പി.പി സുമോദ് എം.എല്‍.എ യോഗത്തില്‍ ചോദിച്ചറിഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!