തെങ്കര : തെങ്കര പഞ്ചായത്തിലെ പുഞ്ചക്കോട് സെന്ററില്‍ ആധുനിക സൗകര്യങ്ങ ളോടുകൂടിയ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്റര്‍ തുറന്നു. ജില്ലാ കളക്ടര്‍ ഡോ. എസ്. ചിത്ര ഉദ്ഘാടനം ചെയ്തു. ബെയ്ലിങ്ങ് മിഷ്യന്റെ സ്വിച്ച് ഓണ്‍ കര്‍മവും കണ്‍വെയ ര്‍ ബെല്‍ട്ട് ടേബിളിന്റെ ഉദ്ഘാടവും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് എ. ഷൗക്കത്തലി അധ്യക്ഷനായി. അജൈവ മാലിന്യങ്ങള്‍ സംഭരിക്കുന്നതിനായി ഹരിതകര്‍മ സേന യ്ക്കുള്ള വാഹനത്തിന്റെ താക്കോലും പ്രസിഡന്റ് കൈമാറി. ഹരിത കര്‍മസേനയെ ചടങ്ങില്‍ ആദരിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത, ജില്ലാ പഞ്ചായത്തംഗം ഗഫൂര്‍ കോല്‍കളത്തില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിന്റു സൂര്യകുമാര്‍, മറ്റു ജനപ്രതിനിധികളായ രമ സുകുമാരന്‍, കെ.പി. ജഹീഫ്, ഉനൈസ് നെച്ചിയോടന്‍, രാജി മോള്‍, സെക്രട്ടറി ഇന്‍ ചാര്‍ജ് പി. ഗീത, മറ്റു പഞ്ചായത്തംഗങ്ങള്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!