അലനല്ലൂര്‍ : അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സംഘടിപ്പിക്കുന്ന ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന പദ്ധതിയുടെ ഭാഗമായുള്ള പേപ്പര്‍കവര്‍, പേപ്പര്‍ബാഗ് നിര്‍മാണ പരിശീലനം ആരംഭിച്ചു. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെയാണ് സ്വയംതൊഴില്‍ പരിശീലനം നല്‍കുന്നത്. അപേക്ഷ നല്‍കിയ 32 വനിതകള്‍ക്കുള്ള സ്ത്രീകള്‍ക്കുള്ള പരിശീലനം ചൊവ്വാഴ്ച മുത ല്‍ ബാങ്ക് ഹാളില്‍ തുടങ്ങി. 10 ദിവസമാണ് പരിശീലനകാലാവധി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.പി.കെ അബ്ദു റഹിമാന്‍ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗം പി. മുസ്തഫ, സി.ഡി.എസ്. ചെയര്‍ പേഴ്‌സണ്‍ രതിക, ബാങ്ക് വൈസ് പ്രസിഡന്റ് വി.അബ്ദുള്ള മാസ്റ്റര്‍, ഡയറക്ടര്‍മാരായ കെ.എ സുദര്‍ശനകുമാര്‍, ശ്രീജ, വി.ടി ഉസ്മാന്‍, ടി. രാജകൃഷ്ണന്‍, പൊതുപ്രവര്‍ത്തകന്‍ ടോമി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.