കാഞ്ഞിരപ്പുഴ : ഓണാവധി ആഘോഷിക്കാന്‍ കാഞ്ഞിരപ്പുഴ അണക്കെട്ട് ഉദ്യാനത്തി ലേക്ക് സന്ദര്‍ശകരൊഴുകി. ഉത്രാടം, തിരുവോണം, അവിട്ടം ദിവസങ്ങളിലായി സ്ത്രീ കളും കുട്ടികളും ഉള്‍പ്പടെ 9,509 പേരാണ് എത്തിയത്. ടിക്കറ്റ് കളക്ഷനിലൂടെയുള്ള മൂന്ന് ദിവസത്തെ വരുമാനം 2,64,980 രൂപ. ഉത്രാടത്തിന് ആകെ 1,848 പേര്‍ സന്ദര്‍ശിച്ചു. അന്ന് ലഭിച്ചത് 49, 775 രൂപയാണ്. തിരുവോണദിവസം 3606 പേര്‍ ഉദ്യാനം സന്ദര്‍ശിച്ചതിലൂടെ 1, 10,065 രൂപയാണ് ടിക്കറ്റ് കളക്ഷനിലൂടെ ലഭ്യമായത്. ഇന്നലെ ഉച്ചമുതല്‍ വലിയ തിരക്കാ ണ് ഉദ്യാനത്തിലനുഭവപ്പെട്ടിരുന്നു. ഇന്നലെ മാത്രമായി 1,14,140രൂപയാണ് ടിക്കറ്റ് കളക്ഷ നിലൂടെ ലഭിച്ചത്.
ജില്ലയ്ക്കു പുറമെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സന്ദര്‍ശകരെത്തി യിരുന്നു. കാലാവസ്ഥ അനുകൂലമായതും റോഡ് നവീകരിച്ചതിനാലും സന്ദര്‍ശകര്‍ കൂടുതലെത്തി. ഉദ്യാനത്തിലെ പ്രധാന ആകര്‍ഷണമായ കുട്ടികളുടെ പാര്‍ക്കിലായിരു ന്നു ഏറെ തിരക്ക്. സന്ദര്‍ശകര്‍ക്ക് കാഴ്ചവിരുന്നൊരുക്കി അണക്കെട്ടിന്റെ രണ്ട് ഷട്ടറുക ളും തുറന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഓണക്കാലത്ത് മൂന്ന് ദിവസങ്ങളില്‍ 15,000ത്തില ധികം പേരാണ് ഉദ്യാനം സന്ദര്‍ശിച്ചത്. 4.5 ലക്ഷംരൂപ വരുമാനവും ലഭിച്ചിരുന്നു. ടിക്കറ്റ് വരുമാനത്തിന് പുറമേ ബോട്ട് സവാരി, സ്റ്റില്‍ഫോട്ടോ, സോര്‍ബിംഗ് ബോള്‍, പെഡല്‍ കാര്‍ എന്നിവയിലൂടെയായിരുന്നു അന്ന് ഇത്രയും കളക്ഷനുണ്ടായത്. ഇത്തവണ ചെ ക്ക്ഡാമില്‍ ബോട്ടിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല. ഓണാഘോഷ പരിപാടികളു ടെ ഭാഗമായി സംസ്ഥാന വിനോദ സഞ്ചാരവകുപ്പ്, ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവ സംയുക്തമായി ഉദ്യാനത്തില്‍ വൈകുന്നേരങ്ങളില്‍ നടത്തിവരാറുള്ള വിവിധ കലാപരിപാടികള്‍ വയനാട് ദുരന്തത്തിന്റെ പശ്ചാത്തല ത്തില്‍ മാറ്റിവെച്ചിരുന്നു.
വാക്കോടന്‍ മലയുടെ സുന്ദരമായ കാഴ്ചയ്ക്കുപുറമെ അണക്കെട്ടും മനോഹരമായ ഉദ്യാനവും സമ്മാനിക്കുന്ന കാഞ്ഞിരപ്പുഴ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്.മുതിര്‍ന്നവര്‍ക്ക് 30 രൂപയും കുട്ടികള്‍ക്ക് 15 രൂപയുമാണ് പ്രവേശനഫീസ്. രാവിലെ 10 മുതല്‍ വൈകീട്ട് ഏഴുവരെയാണ് സന്ദര്‍ശക സമയം.