അലനല്ലൂര്‍ : കേരള നദുവത്തുല്‍ മുജാഹിദീന്‍ യുവജന വിഭാഗമായ ഐ.എസ്.എം എട ത്തനാട്ടുകര നോര്‍ത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിജ്ഞാന വേദി സംഘ ടിപ്പിച്ചു. എസ്.എം.ഇ.സി പ്രിന്‍സിപ്പാള്‍ ഇദിരീസ് സ്വലാഹി ഉദ്ഘാടനം ചെയ്തു. ഐ.എസ് .എം ജില്ലാ സെക്രട്ടറി വി. സി. ഷൗക്കത്തലി അധ്യക്ഷനായി. സംസ്ഥാന ഭാരവാഹി ഷാഹിദ് മുസ്ലിം ഫാറൂഖി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ കാലിക്കറ്റ് യൂണിവേഴ്‌സി റ്റി ഇസ്ലാമിക് ഹിസ്റ്ററിയില്‍ ഒന്നാം റാങ്ക് നേടിയ ആയിഷ നൗഫ മഠത്തൊടിക്ക് എടവണ്ണ ജാമിഅ നദ്വിയ അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റര്‍ കെ. വി. അബൂബക്കര്‍ മൗലവിയും വെ ളിച്ചം അന്താരാഷ്ട്ര ഖുര്‍ആന്‍ പഠന പദ്ധതിയില്‍ നൂറുശതമാനം വിജയം നേടിയവര്‍ക്ക് കെ.എന്‍.എം എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം ട്രഷറര്‍ സി.എച്ച്. റഹ്മത്ത് മാസ്റ്റര്‍, കെ. നാസര്‍ സുല്ലമി, വൈസ് പ്രസിഡന്റ് പി. മുഹമ്മദ് കുട്ടി എന്നിവര്‍ അവാര്‍ഡുകള്‍ വി തരണം ചെയ്തു. കെ.എന്‍.എം എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം സെക്രട്ടറി പി.പി സുബൈര്‍ മാസ്റ്റര്‍, ഐഎസ്എം ജില്ലാ വൈസ് പ്രസിഡന്റ് കെ. അക്ബര്‍ സ്വലാഹി, എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം സെക്രട്ടറി മുബഷിര്‍ സ്വലാഹി, ജോയിന്‍ സെക്ര ട്ടറി പി. അബ്ദുറഊഫ് സ്വലാഹി, എം.എസ്.എം എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം പ്ര സിഡന്റ് ഉനൈസ് ഫാറൂഖി എന്നിവര്‍ സംസാരിച്ചു. ഐ.എസ്.എം എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം ഭാരവാഹികളായ ഷൗക്കത്ത് പാറക്കല്‍, ഷറഫുദ്ദീന്‍ എംപി, പി. നസീര്‍ സ്വലാഹി, പി.റിയാസ് സ്വലാഹി, സനഫുദ്ദീന്‍ സ്വലാഹി, ടി.അമീര്‍ സ്വലാഹി, സാനീര്‍ സ്വലാഹി, റഫീഖ് ആലക്കല്‍, സജ്ജാദ്, ഉമര്‍ അണയംകോട്, മഖ്ബൂല്‍ ചേരിപ്പ റമ്പ് എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!