അലനല്ലൂര്‍ : പെരിമ്പടാരിയില്‍ അമ്പത് വര്‍ഷക്കാലമാായി താമസിച്ചുവരുന്ന ഭൂമിയ്ക്ക് പട്ടയം ലഭ്യമാക്കാന്‍ ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് പെരിമ്പടാരി കൂട്ടായ്മ വി.കെ ശ്രീകണ്ഠന്‍ എം.പിയ്ക്ക് നിവേദനം നല്‍കി. മിച്ചഭൂമിയുമായി ബന്ധപ്പെട്ട കേസ് ലാന്‍ഡ് ബോര്‍ഡിന്റെ പരിഗണനയിലാണ്. കഴിഞ്ഞവര്‍ഷം ഡെപ്യുട്ടി കലക്ടറുടെ നിര്‍ദേശപ്ര കാരം വില്ലേജ് ഓഫിസര്‍ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അതിന് ശേഷം നടന്ന സിറ്റിംഗില്‍ കേസ് മാറ്റിവെയ്ക്കുകയാണുണ്ടായതെന്നും കേസ് തീര്‍പ്പാകാത്തതി നാല്‍ പട്ടയത്തിനുള്ള അപേക്ഷപരിഗണിക്കാന്‍ കഴിയില്ലെന്നാണ് ലാന്‍ഡ് ട്രൈബ്യൂണ ല്‍ അധികാരികള്‍ പറയുന്നതെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. വീട്ടുകള്‍ക്ക് നമ്പര്‍, വൈദ്യുതി കണക്ഷന്‍, ജലനിധി കണക്ഷന്‍ എന്നിവയെല്ലാം വര്‍ഷങ്ങളായുണ്ടെങ്കിലും പട്ടയമില്ലാത്തതിനാല്‍ നിരവധി കുടുംബങ്ങളാണ് പ്രയാസം നേരിടുന്നത്. മാത്രമല്ല സര്‍ ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലാത്തവരായി മാറിയിരിക്കുകയാണെന്നും നി വേദനത്തില്‍ പറയുന്നു. പട്ടയം ലഭ്യമാക്കുന്നതിനുള്ള തുടര്‍നടപടികളില്‍ ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്നും പെരിമ്പടാരി നിവാസികള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന ജനസമ്പര്‍ക്ക് പരിപാടിയ്ക്കിടെയാണ് എംപിക്ക് നിവേദനം നല്‍കിയത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വേണു മാസ്റ്റര്‍, ഹബീബുള്ള അന്‍സാരി, റഷീദ് ആലായന്‍, ടി.കെ ഇപ്പു, കളഭം രാധാകൃഷ്ണന്‍, പെരിമ്പടാരി കൂട്ടായ്മ പ്രതിനിധി ജയ കൃഷ്ണന്‍ പൂതക്കാട്ട് എന്നിവര്‍ പങ്കെടുത്തു.