മണ്ണാര്‍ക്കാട് : കാട്ടുപോത്തിന്റെ ഇറച്ചിയുള്ളതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനപാലകര്‍ വീട്ടില്‍ പരിശോധന നടത്തി. പാചകം ചെയ്ത നില യിലുള്ള ഇറച്ചി കണ്ടെടുത്തെങ്കിലും ഇത് കാട്ടുപോത്തിന്റേതാണെന്ന് സ്ഥിരീകരി ച്ചിട്ടില്ല. സംഭവത്തില്‍ വന്യജീവി നിയമപ്രകാരം വനംവകുപ്പ് കേസെടുത്തിട്ടുണ്ട്. ഇറച്ചി കാട്ടുപോത്തിന്റേതാണോ എന്ന് ഉറപ്പുവരുത്താന്‍ രാസപരിശോധനയ്ക്ക് അയക്കാനാ ണ് വനംവകുപ്പിന്റെ നീക്കം. പാലക്കയം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ തരിപ്പപ്പതിയി ലാണ് സംഭവം. ശനിയാഴ്ച രാത്രിയിലാണ് വനപാലകരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. ഏകദേശം നാല് കിലോയോളം പാചകം ചെയ്ത എല്ലോടുകൂടിയ ഇറച്ചിയും കണ്ടെടുത്തു. പ്രഥമിക അന്വേഷണത്തില്‍ സംശയം തോന്നിയ സ്റ്റേഷന്‍ അധികൃതര്‍ നിയമപരമായ നടപടിയിലേക്ക് തിരിയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. സാധാരണ പോത്തിന്റെ ഇറച്ചിയാണിതെന്നും പാലക്കയത്ത് നിന്നാണ് വാങ്ങിയതെന്നുമാണ് ഇവര്‍ വനംവകുപ്പിനോട് വ്യക്തമാക്കി യിട്ടുള്ളത്. ഇറച്ചിക്കടക്കാരനും ഇക്കാര്യമാണ് പറഞ്ഞതെന്നും അധികൃതര്‍ അറിയിച്ചു. ഇറച്ചിവാങ്ങിയതിന് ഗൂഗിള്‍പേ വഴി പണം നല്‍കിയതിന്റെ രേഖകളും വനംവകുപ്പി നെ ഇവര്‍ കാണിച്ചിട്ടുണ്ട്. ഇറച്ചിയുടെ സാമ്പിള്‍ ബുധനാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. കോടതിയുടെ നിര്‍ദേശാനുസരണമാകും ലാബിലേക്ക് അയക്കുക. പരിശോധന ഫല ത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പാലക്കയം ഫോറസ്റ്റ് സ്റ്റേഷന്‍ അധികൃതര്‍ അറിയിച്ചു.