മണ്ണാര്‍ക്കാട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്‍മദിനം നാടെങ്ങും സമുചിതമായി ആഘോഷിച്ചു. നബിദിന ഘോഷയാത്രകള്‍ ആഘോഷത്തിന് പകിട്ടേകി.
കുളപ്പാടം നെച്ചിക്കാട് ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ നെച്ചിക്കാട് മഹല്ലിന്റെ നേ തൃത്വത്തില്‍ നബിദിനാഘോഷ റാലി നടത്തി. നെച്ചിക്കാട് മഖാം സിയാറത്തോടെ യാണ് തുടക്കമായത്. മഹല്ല് പ്രസിഡന്റ് കുഞ്ഞലവി ഹാജി പതാക ഉയര്‍ത്തി. മഹല്ല് ഖത്തീബ് നൗഷാദ് അന്‍വരി, അസൈനാര്‍ ഉസ്താദ്, ശിഹാബ് മാസ്റ്റര്‍, മഹല്ല് സെക്രട്ടറി എന്‍.വി മാനു, വൈസ് പ്രസിഡന്റ് എന്‍.വി കുഞ്ഞയമുട്ടി, സിദ്ധിക്ക് മല്ലിയില്‍, സമദ് കിഴക്കേതില്‍, അസീസ് പടുവില്‍, എം. മുഹമ്മദലി, മുജീബ് മല്ലിയില്‍, എന്‍.വി നാസര്‍, എം. അസ്‌കര്‍, ഷഫീക്, എന്‍.വി റാഷിദ്, കെ.സി അവറാന്‍, വാപ്പു പച്ചീരി, ടി.പി മായി ന്‍, യുസഫ്, കാസിം, എന്‍.വി ബഷീര്‍, പി.ലത്തീഫ്, എന്‍.വി ഫായിസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കല്ലാംകുഴി തര്‍ബിയത്തുല്‍ അനാം സെക്കന്‍ഡറി മദ്‌റസ വിദ്യാര്‍ഥികളും രക്ഷിതാക്ക ളും നബിദിന ഘോഷയാത്ര നടത്തി.
കോട്ടോപ്പാടം കാഞ്ഞിരംപള്ളി മഹല്ലിലെ നബിദിനാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് മഹല്ല് പ്രസിഡന്റ് കെ.ടി അബ്ദുല്‍ അസീസ് പതാക ഉയര്‍ത്തി.
നബിദിനാഘോഷത്തിന്റെ ഭാഗമായി കോട്ടോപ്പാടം പാറപ്പുറം ദാറുസ്സലാം മദ്‌റസയില്‍ മഹല്ല് ഖാസി ഹബീബ് ഫൈസി കോട്ടോപ്പാടം പതാക ഉയര്‍ത്തി.
ആനമൂളി മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നബിദിന റാലി നടത്തി. മഹല്ല് പ്രസിഡ ന്റ് വി.കെ സിദ്ധീഖ് പതാക ഉയര്‍ത്തി. ആനമൂളിയില്‍ നിന്നും ആരംഭിച്ച റാലി ചെറപ്പാ ടം, മേലേ ആനമൂളി വഴി മദ്‌റസയില്‍ സമാപിച്ചു. മഹല്ല് ജനറല്‍ സെക്രട്ടറി ഉണ്ണിക്കോ യ, ഖത്തീബ് റംഷീദ് അന്‍വരി, വീരാന്‍കുട്ടി, സാദിഖ് ആനമൂളി, എം.എസ്.ഒ ഭാരവാഹി കളും മഹല്ല് നിവാസികളും പങ്കെടുത്തു.