മണ്ണാര്‍ക്കാട് : കേന്ദ്ര സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ സ്വച്ഛ്താ ഹീ സേവ ക്യാമ്പയിന്‍ സെപ്റ്റംബര്‍ 17 മുതല്‍ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് വരെ നടക്കും. മാലിന്യ മുക്ത കേരളം, നവകേരളം പരിപാടികളുടെ ഭാഗമായി ശുചിത്വ മിഷന്‍, കുടുംബശ്രീ, മേരെ യുവ ഭാരത്, നെഹ്രു യുവ കേന്ദ്ര, നാഷണല്‍ സര്‍വീസ് സ്‌കീം, സംസ്ഥാന യുവ ജനക്ഷേമ ബോര്‍ഡ്, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, സാമൂഹ്യ സന്നദ്ധസേന എന്നിവ സംയു ക്തമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ശുചീകരണ പ്രവ ര്‍ത്തനങ്ങള്‍ നടത്തും.