അലനല്ലൂര്‍: അധ്യാപകന്‍ മാര്‍ഗദര്‍ശിയും സുഹൃത്തും എന്ന സന്ദേശവുമായി കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ജില്ലയില്‍ ദേശീയ അധ്യാപക ദിനാഘോഷവും സ്‌നേ ഹാദരവും നടത്തി. ജില്ലാതല ഉദ്ഘാടനം എടത്തനാട്ടുകരയില്‍ കെ.എസ്.ടി.യു സം സ്ഥാന അസോസിയേറ്റ് സെക്രട്ടറി സിദ്ദീഖ് പാറോക്കോട് നിര്‍വഹിച്ചു. ഉപജില്ലാ പ്ര സിഡന്റ് സലീം നാലകത്ത് അധ്യക്ഷനായി. ആദ്യകാല നേതാവും മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ വി.ടി.ഹംസ മാസ്റ്ററെ ആദരിച്ചു. മുന്‍ സംസ്ഥാന, ജില്ലാ ഭാര വാഹികളായ ഹമീദ് കൊമ്പത്ത്, അബൂബക്കര്‍ കാപ്പുങ്ങല്‍, റഷീദ് ചതുരാല, സംസ്ഥാന സെക്രട്ടറി ഇ.ആര്‍.അലി, സെക്രട്ടറിയേറ്റംഗങ്ങളായ സി.എച്ച്. സുല്‍ഫിക്കറലി, കെ.എ മനാഫ്, ബ്ലോക്ക് പഞ്ചായത്തംഗം പി.ഷാനവാസ്, പി.അന്‍വര്‍ സാദത്ത്, കെ. യൂനുസ് സലീം, കെ.ടി ജഫീര്‍, സി.മുഹമ്മദലി, കെ.ടി ാത്തിമ സുഹ്‌റ, പി.മുഹമ്മദ് മുസ്തഫ, പി.ഷാനിര്‍ ഉപജില്ലാ ജനറല്‍ സെക്രട്ടറി ടി.പി.മന്‍സൂര്‍, ട്രഷറര്‍ പി.കെ.നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!