അലനല്ലൂര്‍ : വയനാട് പുനരധിവാസത്തിന് മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേ ക്ക് അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് 10 ലക്ഷം രൂപ നല്‍കി. മലപ്പുറത്ത് നടന്ന തദ്ദേശ അദാലത്ത് ചടങ്ങില്‍ വെച്ച് 10ലക്ഷം രൂപയുടെ ചെക്ക് ബാങ്ക് അധികൃതര്‍ തദ്ദേ ശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിന് കൈമാറി. എം.എല്‍.എമാരായ ടി.വി ഇബ്രാഹിം, യു.എ ലത്തീഫ്, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ്, ബാങ്ക് പ്രസിഡന്റ് പി.പി.കെ മുഹമ്മദ് അബ്ദുറഹിമാന്‍, ഡയറക്ടര്‍മാരായ കെ.എ സുദര്‍ശനകുമാര്‍, ടി.രാജകൃഷ്ണന്‍, വി.ഉസ്മാന്‍, സെക്രട്ടറി പി. ശ്രീനിവാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.